ന്യൂഡല്‍ഹി : ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുകളുമായി ജിയോ. ജിയോ എയര്‍ഫൈബര്‍ (Reliance Jio Airfiber ),വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സര്‍വീസ് എന്നിവയാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലാണ് ജിയോ പുതിയ എയര്‍ഫൈബര്‍ സേവനം ആരംഭിച്ചത് (Reliance Jio Launches Jio Airfiber).
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് എയര്‍ഫൈബര്‍ സേവനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. 599 രൂപയിലാണ് എയര്‍ഫൈബര്‍ സേവനം ആരംഭിക്കുന്നത്. രാജ്യത്തുടനീളം 1.5 മില്യണ്‍ കിലോമീറ്ററോളം ജിയോയുടെ സേവനം ഉപയോഗിക്കാത്തവരെ കൂടി ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എന്താണ് ജിയോ എയര്‍ഫൈബര്‍ (What is Jio Airfiber): 5ജി കണക്‌റ്റിവിറ്റി ലഭിക്കുന്ന ഹോട്ട്‌സ്‌പോട്ട് സംവിധാനമാണ് എയര്‍ഫൈബര്‍. ഒരു ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സൊല്യൂഷനിലൂടെ 1 ജിബിപിഎസ് വരെ ഉയര്‍ന്ന വേഗതയാണ് ഇതിലൂടെ ലഭിക്കുക. ജിയോ 5ജി ടവര്‍ കണക്‌റ്റിവിറ്റിയുള്ള എവിടെ വച്ചും ഉപയോഗിക്കാനാകുന്ന സംവിധാനമാണിത്.
ഒരു പ്ലഗ്ഗില്‍ കണക്‌റ്റ് ചെയ്‌ത് ഓണ്‍ ചെയ്‌താല്‍ മാത്രം മതി. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. സ്‌മാർട്ട് ഫോണുകൾ, പിസികൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് ടിവികൾ, സെറ്റ്-ടോപ്പ് ബോക്‌സുകൾ എന്നിങ്ങനെ തുടങ്ങി നിരവധി ഉപകരണങ്ങള്‍ ഒരേ സമയം കണക്‌റ്റ് ചെയ്‌ത് ഉപയോഗിക്കാനാകും. ഒന്നിലധികം ഉപകരണങ്ങള്‍ ഒരേ സമയം ഉപയോഗിച്ചാലും ഇന്‍റര്‍നെറ്റ് വേഗതയില്‍ യാതൊരു കുറവും ഉണ്ടാകില്ല. മാത്രമല്ല ഇതിനായി പ്രത്യേക ഫൈബര്‍ കേബിളുകളുടെ ആവശ്യവുമില്ല.
വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇന്‍റര്‍നെറ്റ് കണക്‌റ്റിവിറ്റി സേവനം ലഭ്യമാക്കുന്നത്. 'തങ്ങളുടെ വിപുലമായ ഫൈബര്‍ ടു ഹോം ഇതിനകം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്ന് ' റിലയന്‍സ് ജിയോ ഇന്‍ഫാകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി (Reliance Jio Infocomm Limited Chairman Akash Ambani) പറഞ്ഞു. 'ഓരോ മാസവും ദശലക്ഷ കണക്കിന് ആളുകളാണ് സേവനം ഉപയോഗിക്കുന്നത്. ദശലക്ഷ കണക്കിന് വീടുകളും ഓഫിസുകളും ഇനിയും ജിയോ സേവനവുമായി ബന്ധിപ്പിക്കാനുണ്ടെന്നും' അദ്ദേഹം പറഞ്ഞു. കൂടാതെ 'വിദ്യാഭ്യാസം, ആരോഗ്യം, സര്‍വയലന്‍സ്, സ്‌മാര്‍ട്ട് ഹോം എന്നിവയിലെല്ലാം ജിയോ എയര്‍ഫൈബര്‍ സേവനം ലഭ്യമാക്കുമെന്നും' ചെയര്‍മാന്‍ വ്യക്തമാക്കി.
599 രൂപയ്‌ക്ക് 30 എംബിപിഎസ് വേഗതയിലാണ് സേവനം ലഭ്യമാക്കുന്നത്. 550 ലേറെ ഡിജിറ്റല്‍ ടിവി ചാനലുകള്‍ എച്ച് ഡി ഗുണമേന്മയില്‍ ഇതിലൂടെ ആസ്വദിക്കാനാകും. 3999 രൂപയുടെ ജിയോ ഫൈബര്‍ മാക്‌സിലൂടെ 1000 എംബിപിഎസാണ് ലഭിക്കുക. ഇതാണ് എറ്റവും വിലയേറിയ പ്ലാന്‍. ആറ് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ഉള്ള ഒപ്‌ഷനുകളാണ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജിയോ എയര്‍ഫൈബര്‍ സേവനം ലഭിക്കാന്‍ വേണ്ടത് (To Get Jio Airfiber): ജിയോയുടെ ഏറ്റവും പുതിയ സേവനം ലഭിക്കുന്നതിനായി വാട്‌സ്‌ആപ്പില്‍ 60008-60008 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ ചെയ്യുകയോ www.jio.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ തൊട്ടടുത്ത ജിയോ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
ജിയോ എയര്‍ഫൈബര്‍ കണക്ഷനായി ബുക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് കണ്‍ഫര്‍മേഷന്‍ ലഭിക്കും. ഉടന്‍ തന്നെ ജിയോ നിങ്ങളുമായി ബന്ധപ്പെടുകയും സേവനം ലഭ്യമാക്കുകയും ചെയ്യും.