തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബമ്പർ നറുക്കെടുപ്പ് (Pooja bumper lottery result today) ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. 300 രൂപയാണ് ടിക്കറ്റ് വില.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം നാല് പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു പരമ്പരയ്ക്ക് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്കാണ് രണ്ടാം സമ്മാനം നൽകുക. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. കൂടാതെ 5000, 1000,500,300 രൂപയുടെ സമ്മാനങ്ങളും ഉണ്ട്.
ആകെ 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്‍റ് ചെയ്‌തത്. ഇതിൽ 39 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിക്കാനായി. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷമായിരുന്നു ഇത്തവണത്തെ പൂജ ബമ്പർ പുറത്തിറക്കിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് പുറത്തിറക്കിയത്.
മുൻ വർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാന തുക. എന്നാൽ ഇത്തവണ പരിഷ്‌കരിച്ച സമ്മാനഘടനയുമായാണ് പൂജ ബമ്പർ ഭാഗ്യക്കുറികൾ പുറത്തിറക്കിയത്. ടിക്കറ്റ് വില കഴിഞ്ഞ വർഷത്തേക്കാൾ 50 രൂപ കൂടിയിട്ടുണ്ട്. 250 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ടിക്കറ്റ് വില.
ഗുരുവായൂരിൽ നിന്നും വിറ്റുപോയ JC 110398 എന്ന നമ്പറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം കഴിഞ്ഞ വർഷം ലഭിച്ചത്. വയനാട്ടില്‍ നിന്നും വിറ്റുപോയ JD 255007 എന്ന നമ്പറിനായിരുന്നു രണ്ടാം സമ്മാനം.