ETV Bharat / business

സംസ്ഥാനത്തെ ഡിസൈൻ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - വ്യവസായ മന്ത്രി

രാജ്യത്തിന്‍റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

kochi design week  pinarayi vijayan  pinarayi vijayan inagurated kochi design week  കൊച്ചി ഡിസൈന്‍ വീക്ക്  മുഖ്യമന്ത്രി  എറണാകുളം  കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍  പിണറായി വിജയന്‍  വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍  വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ്  പോള ഗസാര്‍ഡ്  വ്യവസായ മന്ത്രി  വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി ഡിസൈന്‍ വീക്ക്
author img

By

Published : Dec 16, 2022, 6:03 PM IST

കൊച്ചി ഡിസൈന്‍ വീക്ക്

എറണാകുളം: ഡിസൈന്‍ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആവശ്യമായ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്‍റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്.

കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്‌ദരെ കേരളത്തിന്‍റെ ഡിസൈൻ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ഗാത്മകതയുടെ ആഗോള ഹബ്ബാക്കി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തിന്‍റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് സംസ്ഥാനം പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്‍റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്‌ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണ, കശുവണ്ടി, കയര്‍ മുതലായ കേരളത്തിന്‍റെ തനത് ഉത്പന്നങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കും. കര്‍ശനമായ ഗുണമേന്മ പരിശോധനകള്‍ക്ക് ശേഷമാകും ഇവ വിപണിയിലിറക്കുന്നത്.

ഇതിന്‍റെ വില്‍പനയ്ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉത്പന്നത്തിന്‍റെ ഡിമാൻഡ്, മൂല്യം, മത്സരശേഷി എന്നിവ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും വിദ്യാർഥികളിൽ ഡിസൈന്‍ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ തയാറാക്കിയ താത്പര്യപത്രം വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കൊച്ചിയിൽ നടക്കുന്ന ഉച്ചകോടിയില്‍ 21 വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. കേരളത്തിലെ ഡിസൈൻ സാധ്യതകള്‍, കൊച്ചിയുടെ ഡിസൈന്‍ ഭാവി, മലയാള സിനിമ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്‌ട്ര സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖരുടെ പാനല്‍ ചര്‍ച്ചയും നടക്കും. വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന 22 ഇന്‍സ്‌റ്റലേഷനുകളും ഡിസൈന്‍ വീക്കിന്‍റെ ആകര്‍ഷണങ്ങളാണ്. ആര്‍ക്കിടെക്ച്ചര്‍, ഡിജിറ്റല്‍ ആര്‍ട്ട്, ഗ്രാഫിക്‌സ്, ദാരുശില്‍പങ്ങള്‍, ചിത്രകല, സൂക്ഷ്‌മകല തുടങ്ങിയ മേഖലകളിലാണ് ഇന്‍സ്‌റ്റലേഷനുകള്‍ ഒരുക്കിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.