ETV Bharat / business

സെബിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പേടിഎം - അലിബാബ ഗ്രൂപ്പ്

സെബിയുടെ എല്ലാ ചട്ടങ്ങളും അനുസരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് പേടിഎം വ്യക്തമാക്കി. വിവിധ നിക്ഷേപ ഉപദേശ സമിതി ചുണ്ടിക്കാണിച്ച പ്രശ്‌നങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

SEBI  Paytm  proxy firm observations  സെബി  പേടിഎം  വിജയ് ശേഖർ ശർമ്മ  റിസർവ് ബാങ്ക്  ഡിജിറ്റൽ പേയ്മെന്‍റ്  അലിബാബ ഗ്രൂപ്പ്  SEBI norms
സെബിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പേടിഎം
author img

By

Published : Aug 20, 2022, 3:08 PM IST

മുംബൈ: സെബിയുടെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പേടിഎം(Paytm). വിവിധ നിക്ഷേപ ഉപദേശ സമിതി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ച വിവരങ്ങൾക്ക് മറുപടിയായാണ് പേടിഎം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ് പേടിഎം.

നിക്ഷേപ ഉപദേശ സമിതി പേടിഎമ്മിനെ കുറിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്. ഈ മാസം ആദ്യം, വിവിധ നിക്ഷേപ ഉപദേശ സമിതികൾ കമ്പനിയിലെ പുനർ നിയമനത്തെ കുറിച്ചും മാനേജ്‌മെന്‍റിന്‍റെ പ്രതിഫലത്തെ കുറിച്ചുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.

വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് പേടിഎം നിക്ഷേപ ഉപദേശ സമിതികൾക്ക് മറുപടി നൽകിയതെന്ന് വാർത്ത ഏജൻസിയായ എഎൻഐ അറിയിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ഷെയർഹോൾഡർമാരുടെ താത്‌പര്യം സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമായി തുടരുമെന്നും പേടിഎം പറഞ്ഞു.

വിജയ് ശേഖർ ശർമയാണ് പേടിഎമ്മിന്‍റെ (Paytm) മാനേജിങ് ഡയറക്‌ടറും സിഇഒയും. വിജയുടെ മേൽനോട്ടത്തിൽ കമ്പനി മുന്നോട്ട് കുതിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്‍റെ പരിശോധനയിൽ, പേടിഎം ബാങ്കിൽ പരോക്ഷ നിക്ഷേപമുണ്ടായിരുന്ന ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പേടിഎം പേയ്‌മെന്‍റ്‌സ്‌ ബാങ്ക് വിവരങ്ങൾ നൽകുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ചൈനയിലെ അലിബാബ ഗ്രൂപ്പ് ഹോൾഡിങ്‌സിനും അതിന്‍റെ മുഖ്യ ഓഹരിയുടമയായ ജാക് മായുടെ ആൻഡേ ഗ്രൂപ്പിനും പങ്കാളിത്തമുള്ളതാണ് പേടിഎം. ഇന്ത്യക്കാരനായ വിജയ് ശേഖർ ശർമയുമായി ചേർന്നാണ് പേടിഎം, രാജ്യത്ത് പേടിഎം പേയ്‌മെന്‍റ്സ് ബാങ്ക് തുടങ്ങിയത്. നോട്ട് നിരോധത്തിന് ശേഷമാണ് രാജ്യത്ത് പേടിഎം ഉപയോക്താക്കളുടെ എണ്ണം വർധിച്ചത്. ക്യുആർ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതൽ ജനകീയമായി.

പേടിഎം പേയ്‌മെന്‍റ് ബാങ്ക് 2016 ഓഗസ്‌റ്റിലാണ് ബാങ്കിങ് മേഖലയിലേക്ക് കടന്നത്. 2017 മെയ് മാസത്തിൽ നോയിഡയിലെ ഒരു ശാഖയിൽ നിന്നാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.