ETV Bharat / business

പത്തനംതിട്ടയില്‍ കെഎസ്‌ഇബിയുടെ ഇവി ചാര്‍ജിങ് ശൃംഖല; ജില്ലാതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്

minister veena george  veena george  electric charging station kseb  electric charging station  kseb in pathanamthitta  electric charging in pathanamthitta  latest news in pathanamthitta  latest news today  കെഎസ്‌ഇബിയുടെ ഇവി ചാര്‍ജിങ് ശൃംഗല  ഇവി ചാര്‍ജിങ്  ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു  മന്ത്രി വീണ ജോര്‍ജ്  സമാന്തര ഊര്‍ജ സ്രോതസുകള്‍  ഊര്‍ജ സുരക്ഷ  കെഎസ്ഇബി ജനകീയ വകുപ്പായി മാറി  ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍  മൗണ്ടഡ് സ്റ്റേഷനുകളും  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പത്തനംതിട്ടയില്‍ കെഎസ്‌ഇബിയുടെ ഇവി ചാര്‍ജിങ് ശൃംഗല; ജില്ലാതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു
author img

By

Published : Nov 3, 2022, 4:37 PM IST

പത്തനംതിട്ട: സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇവി ചാര്‍ജിംങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ടയില്‍ കെഎസ്‌ഇബിയുടെ ഇവി ചാര്‍ജിങ് ശൃംഗല; ജില്ലാതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ട, തിരുവല്ല, പമ്പ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ കൂടാതെ 33 പോള്‍ മൗണ്ടഡ് സ്റ്റേഷനുകളും കൂടി ഉള്‍പ്പെടുന്ന വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍, ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ സഹായമാവശ്യമില്ലെന്നതും ഇവി ചാര്‍ജിംഗിന്റെ പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ അഡ്വ. റോഷന്‍ നായര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, കെഎസ്ഇബി ഡയറക്ടര്‍ ആര്‍. സുകു, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ്, എക്സിക്യൂട്ടീവ് എന്‍ജീനീയര്‍മാരായ എ.ബി. ഹരികുമാര്‍, നൈനാന്‍ സി. തോമസ്, കെ. അനിത, അസി. എന്‍ജിനീയര്‍മാരായ ബി. ജയകൃഷ്ണന്‍, അന്‍ഷാദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.