ETV Bharat / business

തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു; കേരളത്തില്‍ ദിവസക്കൂലി 311 രൂപയായി - സംസ്ഥാനങ്ങളിലെ തോഴിലുറപ്പ് കൂലികള്‍

തൊഴിലുറപ്പിന്‍റെ കൂലി വര്‍ധിപ്പിക്കണമെന്നത് തൊഴിലാളി സംഘടനകളുടെ നിരന്തരമായ ആവശ്യമായിരുന്നു.

MANREGA wage hike notification  MANREGA wage in kerala  MANREGA wages in various state  തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വര്‍ധിപ്പിച്ചു  തൊഴിലുറപ്പ് പദ്ധതി കൂലി വര്‍ധനവ് വിജ്‌ഞാപനം  സംസ്ഥാനങ്ങളിലെ തോഴിലുറപ്പ് കൂലികള്‍  കേരളത്തിലെ തോഴിലുറപ്പിലെ കൂലി
ഗ്രാമീണ തൊഴിലുറപ്പിലെ കൂലി വര്‍ധിപ്പിച്ചു; കേരളത്തില്‍ വര്‍ധന 20 രൂപയുടേത്
author img

By

Published : Mar 30, 2022, 2:23 PM IST

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് ജോലിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 21 സംസ്ഥാനങ്ങളില്‍ 5 ശതമാനത്തില്‍ താഴെയും 10 സംസ്ഥാനങ്ങള്‍ക്ക് 5 ശതമാനത്തിലധികവും കൂലി വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് കേരളത്തില്‍ തൊഴിലുറപ്പ് ജോലിക്കുള്ള കൂലിയില്‍ 20 രൂപ വര്‍ധിച്ച് 311 രൂപയായി.

കേരളത്തില്‍ 291 രൂപയായിരുന്ന കൂലി ഇതോടെ 311 രൂപയാകും. 2005ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷന്‍ 6-ലെ സബ്-സെക്ഷന്‍ (1) പ്രകാരം ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ചെയ്ത കൂലി നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌കരണം നിലവില്‍ വരുന്നതോടെ ഹരിയാനയിലാകും ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുക.

331 രൂപയാണ് ഹരിയാനയിലെ കൂലി. ഗോവ 315, കര്‍ണാടക 309, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 308 എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ കൂലി 204 രൂപ കൂലിയുള്ള മധ്യപ്രദേശും ഛത്തീസ്‌ഗഡ്ഡുമാണ്. കൂലി വര്‍ദ്ധിപ്പിക്കണമെന്നത് തൊഴിലാളികള്‍ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ALSO READ: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കും; എതിര്‍ത്ത് സിപിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.