മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ എസ് യു വി ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി. സ്കോര്‍പ്പിയോ-എന്‍ എസ്.യു.വിയുടെ വില കമ്പനി പുറത്ത് വിട്ടു. 15.45 ലക്ഷം മുതല്‍ 21.45 ലക്ഷം വരെയാണ് വിവിധ വേരിയെന്റുകളുടെ എക്സ് ഷോറും വില (മുംബൈ). വാഹനം ഉടന്‍ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചത് ജൂണ്‍ 27നാണ്.
അഞ്ച് വ്യത്യസ്ത വേരിയെന്‍റുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി നിര്‍മിച്ചിരിക്കുന്നത്. ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എല്‍ എന്നിവയാണ് പുതിയ മോഡലുകള്‍. ജൂലൈ 30 മുതല്‍ വാഹനത്തിന്‍റെ ബുക്കിങ് ആരംഭിക്കും. വാഹനം ഉടന്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പെട്രേള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം നിരത്തിലിറങ്ങും. മാനുവലും ഓട്ടോമാറ്റിക്കും വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു.
ഇസഡ് 4 സീരീസാണ് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക. 15.45 ലക്ഷം ആയിരിക്കും ഇതിന്‍റെ വില. ഇസഡ് 8 എ ഡീസല്‍ വാഹനത്തിന് 21.45 ലക്ഷമാണ് വില. ആദ്യഘട്ടത്തില്‍ ഡിസംബവര്‍ വരെ 20,000 യൂണിറ്റ് വാഹനങ്ങളാണ് പുറത്തിറങ്ങുക. സെപ്റ്റംബര്‍ 26 മുതല്‍ വാഹനം കൈമാറുമെന്നും കമ്പനി അറിയിച്ചു. ഇസഡ് 4, ഇസഡ് 8, ഇസഡ് 8 എല്‍ എന്നിവ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളാണ്. എട്ട് എയര്‍ ബാഗുകള്‍, കൊളാപ്സബിള്‍ സ്റ്റീറിംഗ് കോളം, ഡ്രൈവറുടെ മയക്കം കണ്ടെത്താനുള്ള സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.
Also Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു