ETV Bharat / business

KSRTC Budget Tourism Plan| യാത്രകൾ മനോഹരമാകട്ടെ... കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും - കെഎസ്‌ആർടിസി ടൂറുകൾ

ksrtc new tour package കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി അതിർത്തി കടന്നും സഞ്ചാരം നടത്തും. തമിഴ്‌നാട്ടിലേയ്‌ക്കും കർണാടകയിലേക്കും കെഎസ്‌ആർടിസിയിലൂടെ വിനോദസഞ്ചാരത്തിന് സാധ്യത.

ksrtc budget tourism plan  KSRTC Budget Tourism Plan Have New Tour Plan  new tour package of ksrtc  kerala travel plan of ksrtc  travel plan for tamilnadu and karnataka  ബജറ്റ് ടൂറിസം പദ്ധതി  കെഎസ്‌ആർടിസി  കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം  കെഎസ്‌ആർടിസി ടൂറുകൾ  കെഎസ്‌ആർടിസി വിനോദസഞ്ചാര പദ്ധതി
KSRTC Budget Tourism Plan Have New Tour Plan
author img

By ETV Bharat Kerala Team

Published : Sep 27, 2023, 1:33 PM IST

തിരുവനന്തപുരം: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (budget tourism sell) നടത്തുന്ന ബജറ്റ് ടൂറിസം പദ്ധതി ഇനി മുതൽ അതിർത്തി കടന്നും സഞ്ചാരം നടത്തും. (KSRTC Budget Tourism Plan Have New Tour Plan) യാത്രാപ്രേമികൾക്ക് തമിഴ്‌നാട്ടിലെ ഊട്ടി, (tamilnadu ooty) കർണാടകയിലെ ബെംഗളൂരു (karnataka bangalore) എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങX ആസ്വദിക്കാൻ അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനായി ഇരു സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു

യാത്ര ക്രമീകരണങ്ങൾ, പാക്കേജുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ബജറ്റ് ടൂറിസം സെൽ അധികൃതർ ഉടൻ പുറത്തുവിടും. 2021 നവംബറില്‍ സര്‍വീസ് ആരംഭിച്ച ബജറ്റ് ടൂർ പദ്ധതി ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 16 കോടി രൂപയിലധികമാണ് ബജറ്റ് ടൂർ പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ച വരുമാനം.

കേരളത്തിലെ വിവിധ ടൂറിസം മേഖലകളിലേക്ക് 4182 സർവീസുകൾ നടത്തിയപ്പോൾ 3.10 ലക്ഷത്തോളം പേരാണ് യാത്ര ചെയ്‌തത്‌. ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ടൂർ പാക്കേജുകളിൽ മൂന്നാർ പാക്കേജിനോടാണ് (Munnar tour package) യാത്രക്കാർക്ക് ഏറെ പ്രിയം. ഇതിന് പുറമെ റെയിൽവെ ടൂറിസം( railway tourism )വിഭാഗവുമായി സഹകരിച്ച് ആകർഷകമായ വിനോദസഞ്ചാര യാത്രകൾ ആസൂത്രണം ചെയ്യാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ.

മൂന്നാര്‍, നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര, ഗവി, മലക്കപ്പാറ, വാഗമണ്‍, വയനാട്, കുമരകം, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, മണ്‍റോതുരുത്ത്, ബത്തേരി ജംഗിള്‍ സഫാരി, പഞ്ചപാണ്ഡവ ദര്‍ശനം, ഡബിള്‍ ഡെക്കര്‍ പാക്കേജ് തുടങ്ങിയ ടൂര്‍ പാക്കേജുകള്‍ക്കാണ് യാത്രാപ്രേമികള്‍ക്കിടയില്‍ ഏറെ ഡിമാൻഡ് ഉള്ളത്. കുറഞ്ഞ യാത്ര ചെലവും മെച്ചപ്പെട്ട സൗകര്യങ്ങളും മാത്രമല്ല, കെഎസ്ആർടിസിയോടുള്ള പ്രത്യേക ഇഷ്‌ടവുമാണ് ബജറ്റ് ടൂറിസം പദ്ധതിയെ ജനകീയമാക്കിയത്.

മാത്രമല്ല സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതും കെഎസ്‌ആർടിസി ടൂറുകളുടെ പ്രത്യേകതയാണ്‌. നേരത്തെ കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല മഹാദേവ ക്ഷേത്രം, വാതുക്കൽ ഞാലിക്കുഞ്ഞ്, പട്ടാഴി ദേവി ക്ഷേത്രം, പുനലൂർ തൂക്കുപാലം, കാനനപാതയിലൂടെ അച്ഛൻ കോവിൽ ദർശനം എന്നീ ക്ഷേത്ര ദർശനങ്ങൾ അടങ്ങുന്ന പാക്കേജ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരുന്നു.

also read: ഹിറ്റായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം; വാഗമൺ, കുമരകം, ഗവി പാക്കേജുകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.