ETV Bharat / business

ബിനാലെയില്‍ 'ഇട'മുണ്ട്... കലയുടെ രാഷ്‌ട്രീയവും വർത്തമാനവും കാണാം - kerala artists exhibition

ബിനാലെയുടെ ഈ വർഷത്തെ ശ്രദ്ധേയമായ പുതുമയാണ് മലയാളി കലാകാരൻമാർക്കുമാത്രമായി ഒരുക്കിയ 'ഇടം' എന്ന പ്രദർശനം. ഏപ്രില്‍ 10വരെ ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദർശനം തുടരും.

കൊച്ചി  എറണാകുളം  കൊച്ചി മുസരിസ് ബിനാലെ  ബിനാലെ  മലയാളി കലാകാരന്മാര്‍ക്കായി ഒരു ഇടം  kerala  kerala artists exhibition  ഇടം
ഇടം പ്രദർശനം
author img

By

Published : Dec 17, 2022, 7:12 PM IST

ഇടം പ്രദർശനം

എറണാകുളം: കൊച്ചി മുസരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ കേരളത്തിൽ നിന്നുള്ള കലാകാരൻമാരുടെ കല സൃഷ്‌ടികൾ ശ്രദ്ധേയമാകുന്നു. ആദ്യമായാണ് കേരളത്തിൽ നിന്നുളള കലാകാരന്മാർക്ക് ബിനാലെയിൽ അവസരം ലഭിക്കുന്നത്. ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് മലയാളി കലാകാരന്മാര്‍ക്കു മാത്രമായി ഒരുക്കിയ 'ഇടം' എന്നു പേരിട്ട പ്രദര്‍ശനം.

കേരളത്തിന്‍റെ പ്രകൃതിയും , ജീവിതവും, വിശ്വാസങ്ങളും, സാമൂഹ്യ വിമർശനവുമെല്ലാം പ്രദർശനത്തിൽ പ്രകടമാകുന്നു. ഒരോ കലാകാരന്‍റെയും കലയോടുള്ള സമർപ്പണവും, അഭിനിവേശവും എത്രമാത്രമാണെന്ന് കൂടി ഈ കല പ്രദർശനം അടയാളപ്പെടുത്തുന്നുണ്ട്. കേരളത്തിന്‍റെ സമ്പന്നമായ കല മേഖലയുടെ നേർസാക്ഷ്യം കൂടിയാണ് ബിനാലെയിലെ മലയാളി കലാകരന്മാരുടെ സൃഷ്‌ടികളെന്ന് ക്യൂറേറ്ററായ രാധ ഗോമതി ഇടിവി ഭാരതിനോട് പറഞ്ഞു.

ബിനാലെയിലെ കലാസൃഷ്‌ടികൾ കാണാൻ ഇത്തവണ കൂടുതൽ ആളുകളെത്തുമെന്നാണ് കരുതുന്നത്. കല മാറ്റിവെക്കാൻ കഴിയാത്ത കാലത്തിന്‍റെ കണ്ണാടിയാണ്. അത് കാണിച്ച് തരുന്ന സത്യങ്ങൾ മധുരകരമായിരിക്കണമെന്നില്ലന്നും അവർ വിശദീകരിച്ചു. ജിജി സ്‌കറിയ, പിഎസ് ജലജ എന്നിവരും ഈ പ്രദർശനത്തിന്‍റെ ക്യൂറേറ്റര്‍മാരാണ്.

16 വനിതകൾ ഉള്‍പ്പെടെ 34 കലാകാരന്മാരുടെ 200 സൃഷ്‌ടികളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. മള്‍ട്ടിമീഡിയയുടെ ഉള്‍പ്പെടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ പ്രതിഷ്‌ഠാപനങ്ങള്‍ (ഇൻസ്‌റ്റലേഷൻ), വ്യത്യസ്‌തമാനങ്ങളിലുള്ള ശില്‍പങ്ങള്‍, വൈവിധ്യത്തോടെ വിന്യസിച്ച പെയിന്‍റിങുകളും ഫോട്ടോഗ്രാഫുകളുമെല്ലാം പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിനാലെയോടൊപ്പം തന്നെ ഏപ്രില്‍ 10വരെ ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദർശനം തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.