ന്യൂഡൽഹി : ഹംഗേറിയൻ ഇരുചക്രവാഹന നിർമാതാക്കളായ കീവേ തങ്ങളുടെ കെ-ലൈറ്റ് 250 വി (Keeway K-Light 250V) മോട്ടോർസൈക്കിൾ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌കൂട്ടർ മോഡലുകൾക്ക് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നായ ഇന്ത്യയിൽ ക്രൂയിസർ മോഡൽ അവതരിപ്പിക്കുന്നത്. 2.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം പ്രാരംഭ വില.
മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് പുതിയ കീവേ ക്രൂയിസർ നിരത്തിലിറക്കുന്നത്. കളർ വേരിയന്റുകൾക്കനുസരിച്ച് മോട്ടോർസൈക്കിളിന്‍റെ വിലയിലും മാറ്റങ്ങളുണ്ട്. മാറ്റ് ബ്ലൂവിന് 2.89 ലക്ഷം രൂപയും മാറ്റ് ഡാർക്ക് ഗ്രേയ്‌ക്ക് 2.99 ലക്ഷം രൂപയും മാറ്റ് ബ്ലാക്കിന് 3.09 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.
-
Muscular looks with rugged raging performance! The #KLight250V has the power to satisfy all your cruising desires. Starting at an introductory price of just ₹ 2.89 Lakhs*, Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022 " class="align-text-top noRightClick twitterSection" data="
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway pic.twitter.com/11YivH7D5R
">Muscular looks with rugged raging performance! The #KLight250V has the power to satisfy all your cruising desires. Starting at an introductory price of just ₹ 2.89 Lakhs*, Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway pic.twitter.com/11YivH7D5RMuscular looks with rugged raging performance! The #KLight250V has the power to satisfy all your cruising desires. Starting at an introductory price of just ₹ 2.89 Lakhs*, Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway pic.twitter.com/11YivH7D5R
8500 ആർപിഎം (RPM) -ൽ 18.7 ബിഎച്ച്‌പി (BHP) പവറും 5500 ആർപിഎമ്മിൽ 19 എൻഎം ടോർക്കും നൽകുന്ന വി-ട്വിൻ എയർ കൂൾഡ് 249 സിസി എഞ്ചിനാണ് ക്രൂയിസറിന് കരുത്ത് പകരുന്നത്. അഞ്ച് സ്‌പീഡ് യൂണിറ്റാണ് ട്രാൻസ്‌മിഷൻ ചുമതലകൾ വഹിക്കുന്നത്. കൂടാതെ ഒരു ബെൽറ്റ് ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിന് ലഭിക്കുന്നത്.
കീവേ കെ-ലൈറ്റ് സിറ്റി റൈഡുകൾക്കും ദീർഘദൂര ക്രൂയിസിങ്ങിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുൾഡ് ബാക്ക്, വൈഡ് ഹാൻഡിൽബാർ, ഫോർവേഡ്-സെറ്റ് ഫൂട്ട്പെഗുകൾ എന്നിവ ഉപയോഗിച്ച് റൈഡിങ് എർഗണോമിക്‌സ് തികച്ചും സുഖകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു പില്യൺ റൈഡറിന് കൂടുതൽ ഇടമില്ലെന്ന് തോന്നുമെങ്കിലും, സീറ്റ് സുഖകരമാണെന്നാണ് വിലയിരുത്തുന്നത്. ദീർഘദൂര ക്രൂയിസിങ്ങിന്‍റെ പശ്ചാത്തലത്തിൽ ഇത് പ്രത്യേകിച്ചും മികച്ചതായിരിക്കും.
-
Victorious Muscle! Explore the rugged and muscular #KLight250V with awe-inspiring V-twin power at an introductory price of just ₹ 2.89 Lakhs* , Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022 " class="align-text-top noRightClick twitterSection" data="
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway #KeewayIndia pic.twitter.com/sr9ZHCTH4K
">Victorious Muscle! Explore the rugged and muscular #KLight250V with awe-inspiring V-twin power at an introductory price of just ₹ 2.89 Lakhs* , Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway #KeewayIndia pic.twitter.com/sr9ZHCTH4KVictorious Muscle! Explore the rugged and muscular #KLight250V with awe-inspiring V-twin power at an introductory price of just ₹ 2.89 Lakhs* , Book yours online at ₹ 10 000 only.
— KeewayIndia (@keeway_india) July 5, 2022
Visit https://t.co/TZ4YeukZv3 or call-7328903004
T&C* Apply#Keeway #KeewayIndia pic.twitter.com/sr9ZHCTH4K
ALSO READ: സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 34.99 ലക്ഷം രൂപ
വാഹനത്തിന് 2230 എംഎം നീളവും 920 എംഎം വീതിയും 1090 എംഎം ഉയരവുമുണ്ട്. വീൽബേസ് 1530 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎമ്മുമാണ്. ഇന്ധന ടാങ്ക് കപ്പാസിറ്റി 20 ലിറ്ററാണ്. മുൻവശത്ത് യുഎസ്‌ഡി (USD) ഫോർക്കുകൾ, പിന്നിൽ ഹൈഡ്രോളിക് ട്വിൻ ഷോക് അബ്‌സോർബർ, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഡ്യുവൽ എബിഎസ് എന്നിവയുമുണ്ട്.