കൊവിഡ് തളർത്തിയ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ 12 വർഷമെങ്കിലും വേണമെന്ന് ആർബിഐ. 2034ഓടെ മാത്രമെ നഷ്‌ടം പൂർണതോതിൽ നികത്താനാവുകയുള്ളു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ കൊവിഡ് അതിനിർണായ മാറ്റങ്ങളാണ് വരുത്തിയതെന്നും ആർബിഐ റിപ്പോർട്ടിൽ പറയുന്നു.
2021-22 വർഷത്തേക്കുള്ള കറൻസിയും ധനകാര്യവും സംബന്ധിച്ച റിപ്പോർട്ടിലാണ് ആർബിഐ പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. സ്ഥിരമായ വളർച്ചയ്ക്ക് സ്റ്റാർട്ട്അപ്പുകള്‍, ഈ കൊമേഴ്‌സ്, സപ്ലൈ ചെയിൻ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ക്ക് കൂടുതൽ പ്രോൽസാഹനം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഉത്പാദന മേഖലയിലെ ലാഭ നിരക്ക് മൂന്ന് വർഷങ്ങളിലായി താഴെക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പുനരുജീവിപ്പിക്കുക, പുനർനിർമ്മിക്കുക എന്നതാണ് റിപ്പോർട്ടിന്‍റെ പ്രധാന ലക്ഷ്യം. ആകെ ആവശ്യ തോത്, ആകെ വിതരണം, സ്ഥാപനങ്ങൾ, 'ഇടനിലക്കാർ, വിപണികൾ, മാക്രോ ഇക്കണോമിക് സ്ഥിരതയും നയ ഏകോപനവും, ഉൽപ്പാദനക്ഷമതയും സാങ്കേതിക പുരോഗതിയും, ഘടനാപരമായ മാറ്റം, സുസ്ഥിരത എന്നിങ്ങനെ ഏഴുഘട്ടങ്ങളായി തിരിച്ചാണ് പുനരുജീവന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.