ന്യൂഡല്‍ഹി : ആദായ നികുതി അടയ്ക്കാനുള്ള ഒടുവിലത്തെ ദിനത്തിന്‍റെ അവസാന മണിക്കൂറില്‍ വന്‍ തിരക്ക്. ജൂലൈ 31ന് അവസാനിക്കുന്ന പാദത്തില്‍ ആറ് മണിക്ക് ഒടുവിലത്തെ കണക്ക് വരുമ്പോള്‍ രാജ്യത്തെ 43,99,038 പേര്‍ അവസാന ദിവസം നികുതി അടച്ചു. ഇതില്‍ 5,17,030 പേര്‍ നികുതി അടച്ചത് ഒടുവിലത്തെ ഒരു മണിക്കൂറിലാണ്. ജൂലൈ 30 വരെ 5.10 കോടിയുടെ ആദായ നികുതിയാണ് ഇതുവരെ ഫയല്‍ ചെയ്തത്.
57.51 ലക്ഷം പേര്‍ ഫയല്‍ ചെയ്തത് 30നാണ്. ഈ പാദത്തിലെ അടവ് ഡിസംബര്‍ 31 വരെ ചെയ്യാമെങ്കിലും ജൂലൈ 31ന് ശേഷം ലേറ്റ് ഫീ (വൈകിയതിനുള്ള പിഴ) അടക്കേണ്ടി വരും. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നികുതിദായകർക്ക് 1000 രൂപയാണ് ലേറ്റ് ഫീസ്. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പിഴ 5,000 രൂപയാണ്.
Also Read: വാണിജ്യ നികുതി ഇനി 'ചരക്കു സേവന നികുതി വകുപ്പ്': മൂന്ന് വിഭാഗം, പുതിയ തസ്തികകള്‍
പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, നികുതിദായകരുടെ പ്രായം പരിഗണിക്കാതെ നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. ലേറ്റ് ഫീ ചാർജുകൾ കൂടാതെ, ഡെഡ്‌ലൈനുകൾ നഷ്‌ടപ്പെടുന്നത് മറ്റ് നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു. സമയപരിധി നഷ്‌ടപ്പെടുത്തുകയാണെങ്കില്‍ നികുതി അടയ്ക്കുന്നത് വൈകിയതിന് പലിശ നൽകേണ്ടിവരുമെന്നും വകുപ്പ് അറിയിച്ചു.
ജൂലൈ 31ന് നികുതി അടക്കാത്ത 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 1000 രൂപയും, അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 10000 രൂപയുമാണ് പിഴ.