ETV Bharat / business

മാനദണ്ഡങ്ങള്‍ പലവിധം ; ബാങ്ക് വായ്‌പ തുക നിശ്ചയിക്കുന്നത് ഇങ്ങനെ

author img

By

Published : Oct 3, 2022, 8:12 PM IST

ബാങ്ക് വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വായ്‌പ എടുക്കാന്‍ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്

loan to buy dream home or car  ബാങ്ക് വായ്‌പ തുക  ബാങ്ക് വായ്‌പകള്‍ അനുവദിക്കുന്നതുമായി  വായ്‌പ തുക ബാങ്ക് കണക്കാക്കുന്നത്  വായ്‌പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്  things to look for when availing bank loan  how to take loan hassle free
ബാങ്ക് വായ്‌പ തുക നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡങ്ങള്‍ എന്തൊക്കെ?

ബാങ്ക് വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. നിങ്ങള്‍ നല്‍കുന്ന പ്രാഥമിക ഡോക്യുമെന്‍റുകള്‍ പരിശോധിച്ച് എത്ര തുക വരെ വായ്‌പയായി ലഭിക്കുമെന്നതിനെ കുറിച്ചുള്ള വിവരമാണ് ബാങ്ക് നിങ്ങളെ ആദ്യം അറിയിക്കുക. ബാങ്ക് നിര്‍ദേശിച്ച എല്ലാ ഡോക്യുമെന്‍റുകളും നല്‍കിയതിന് ശേഷമാണ് വായ്‌പ തുക എത്രയാണെന്ന കാര്യം തീരുമാനിക്കുന്നത്.

നിങ്ങള്‍ വായ്‌പ ഉപയോഗിച്ച് ആര്‍ജിക്കുന്ന ആസ്‌തിയുടെ മൂല്യം എത്രയാണെന്നുള്ളതും ബാങ്ക് പരിഗണിക്കും. വ്യക്തിഗത വായ്‌പയോ ഈട് വച്ചുള്ള വായ്‌പയോ ആകട്ടെ, അനുവദിക്കപ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ ഒരു തുക ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇതിനെ ഫുള്‍ പേയ്‌മെന്‍റ് എന്നാണ് വിളിക്കുന്നത്. ആദ്യഘട്ടത്തില്‍ എത്ര തുക അനുവദിക്കുമെന്നത് സംബന്ധിച്ച് ബാങ്ക് നിങ്ങളെ അറിയിക്കും.

വായ്‌പ ഗഡുക്കള്‍ ലഭ്യമാക്കുന്നത് എങ്ങനെ ?: വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തിലാണെങ്കില്‍ പ്രസ്‌തുത വിദ്യാഭ്യാസ സ്ഥാപനവും ഭവന വായ്‌പയാണെങ്കില്‍ അതിന്‍റെ നിര്‍മാതാക്കളും നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട വായ്‌പ തുകയുടെ ബാക്കി ഭാഗം ഘട്ടം ഘട്ടമായി അനുവദിക്കുന്നു. ഭവന വായ്‌പയുടെ കാര്യത്തിലാണെങ്കില്‍ വീട് നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ് ഗഡുക്കള്‍ അനുവദിക്കുക.

പൂര്‍ണമായി പണിത വീടാണെങ്കില്‍ വില്‍പന കരാറിലെ തുകയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുന്നത്. വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തിലും ഗഡുക്കളായിട്ടാണ് തുക അനുവദിക്കുക. ചില അവസരങ്ങളില്‍ പ്രസ്‌തുത വിദ്യാഭ്യസ സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ ഗഡുക്കളായി നിക്ഷേപിക്കും. ട്യൂഷന്‍ ഫീസല്ലാത്ത ചെലവുകളാണെങ്കില്‍ വായ്‌പയെടുത്ത വ്യക്തിയുടെ അക്കൗണ്ടിലായിരിക്കും ബാങ്ക് ഗഡുക്കള്‍ നിക്ഷേപിക്കുക.

വായ്‌പ തുക നിശ്ചയിക്കുന്നതിനുള്ള പരിശോധനകള്‍ : ആദ്യഘട്ടത്തില്‍ വാഗ്‌ദാനം ചെയ്‌ത മുഴുവന്‍ വായ്‌പ തുകയും നിങ്ങള്‍ക്ക് ബാങ്ക് ലഭ്യമാക്കിയില്ലെങ്കില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ബാങ്ക് ആദ്യം കണക്കാക്കിയ വായ്‌പ തുക കുറയ്‌ക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവും. ഭവന വായ്‌പയുടെ കാര്യത്തിലാണെങ്കില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന വീട് പരിശോധിച്ചതിന് ശേഷമായിരിക്കും വായ്‌പ അനുവദിക്കുക.

വീടിരിക്കുന്ന പ്രദേശം, നിര്‍മാണത്തിന്‍റെ നിലവാരം, ഏതെങ്കിലും തരത്തിലുള്ള വ്യവഹാരം നിലനില്‍ക്കുന്നുണ്ടോ, നിര്‍മാണത്തിന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കും. വീടിന്‍റെ മൂല്യവും ബാങ്ക് കണക്കാക്കും. അങ്ങനെ കണക്കാക്കിയ മൂല്യം ബാങ്ക് ആദ്യം അനുവദിച്ച വായ്‌പ തുകയേക്കാള്‍ കുറവാണെങ്കില്‍ അനുവദിക്കപ്പെടുന്ന വായ്‌പ തുക പിന്നീട് കുറയ്‌ക്കും.

വീടിന്‍റെ മൂല്യവും വായ്‌പ തുകയും തമ്മിലുള്ള അനുപാതം ബാങ്ക് കണക്കാക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വായ്‌പ തുക തീരുമാനിക്കപ്പെടുക. വായ്‌പ തിരിച്ചടവിന്‍റെ കാലയളവും വായ്‌പ തുക എത്രയെന്ന് തീരുമാനിക്കപ്പെടുന്നതിന്‍റെ ഒരു ഘടകമാണ്. വീടിന്‍റെ അല്ലെങ്കില്‍ വാഹനത്തിന്‍റെ വിലയുടെ 80 മുതല്‍ 90 ശതമാനം വരെയായിരിക്കും ബാങ്ക് വായ്‌പയായി നല്‍കുക. ബാക്കി നിങ്ങള്‍ ഡൗണ്‍ പേയ്‌മെന്‍റായി നല്‍കേണ്ടിവരും.

ഡൗണ്‍ പേയ്‌മെന്‍റ് നല്‍കിയതിന് ശേഷം മാത്രമേ വായ്‌പ ലഭിക്കുകയുള്ളൂ. വായ്‌പ അനുവദിച്ചതിന് ശേഷം പലിശ എത്രയെന്ന് കണക്കാക്കി അതിനനുസൃതമായി മാസത്തവണ (ഇഎംഐ) കണക്കാക്കുന്നു. ചില അവസരങ്ങളില്‍ ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. ആ അവസരത്തില്‍ മാസത്തവണ അടയ്‌ക്കേണ്ടതില്ല. അത്തരത്തിലുള്ള വിവരങ്ങള്‍ ബാങ്കില്‍ നിന്ന് മുന്‍കൂട്ടി മനസിലാക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.