ETV Bharat / business

ആഗോള സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ; നാളെക്കായി എങ്ങനെ തയ്യാറെടുക്കാം

author img

By

Published : Nov 11, 2022, 1:00 PM IST

സാമ്പത്തിക മാന്ദ്യം ഉണ്ടായാല്‍ ലോകത്ത് പലരുടെയും തൊഴില്‍ നഷ്‌ടപ്പെടും, വരുമാനം സ്‌തംഭിക്കും ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരുപരിധിവരെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും

recession and unemployment  how to prepare financially for facing recession  recession  unemployment  തൊഴിലില്ലായ്‌മ  ആഗോള സാമ്പത്തിക മാന്ദ്യം  സാമ്പത്തിക മാന്ദ്യം  എമര്‍ജന്‍സി ഫണ്ട്  ഇന്‍ഷുറന്‍സ് പോളിസി
ആഗോള സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ; നാളേക്കായി എങ്ങനെ തയ്യാറെടുക്കാം

ഗോള സാമ്പത്തിക മേഖലയില്‍ ഒരു 'നിശബ്‌ദ സുനാമി' രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം എന്ന ആ സുനാമി എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്ന് പൊങ്ങി ലോകരാജ്യങ്ങളെ അപ്പാടെ വിഴുങ്ങി കളഞ്ഞേക്കാം. തത്ഫലമായി ലോകരാഷ്‌ട്രങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ്.

ഈ സാഹചര്യത്തില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കും, പലരുടെയും വരുമാനം സ്‌തംഭിക്കും, പണപ്പെരുപ്പം ഉയരും തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. വരാനിരിക്കുന്ന ഈ പ്രതിസന്ധി ഇന്ത്യയേയും കാര്യമായി തന്നെ ബാധിച്ചേക്കും. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി മുന്നിലേക്കെത്തുന്ന ഈ എതിരാളിയെ നേരിടാന്‍ നമ്മള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

വരുമാനത്തില്‍ നിന്ന് ലാഭമുണ്ടാക്കാം: വരുമാനത്തിന്‍റെ തുടക്കം മുതല്‍ തന്നെ സമ്പാദ്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കണം. മൂന്ന് മുതൽ ആറ് മാസത്തെ ചെലവുകൾക്കും ഇഎംഐകൾക്കും ആവശ്യമായ പണം നമ്മുടെ കൈവശം ഉണ്ടായിരിക്കണം. ഇതിന് വേണ്ടി നമ്മുടെ ശമ്പളത്തിന്‍റെ 25 ശതമാനം ആവർത്തന നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തണം. അങ്ങനെ ചെയ്‌താൽ 12 മാസം കൊണ്ട് നമ്മുടെ ശമ്പളത്തിന്‍റെ മൂന്നിരട്ടി ലാഭിക്കാന്‍ സാധിക്കും.

അടിയന്തര സാഹചര്യങ്ങള്‍ക്കായി 'എമര്‍ജന്‍സി ഫണ്ട്': ഒരു എമര്‍ജന്‍സി ഫണ്ടിന് മാന്ദ്യം മൂലമുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതാവസ്ഥയുടെ ആഘാതം കുറയ്‌ക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വരുമാനത്തിന്‍റെ ഒരു ഭാഗം എമര്‍ജന്‍സി ഫണ്ടുകള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടി നീക്കി വയ്ക്കണം. ജോലി നഷ്‌ടപ്പെട്ടാലും ഇതില്‍ നിന്നും ഒരു നിശ്ചിത തുക മാസാമാസം പിന്‍വലിച്ച് ചെറിയ ചെലവുകള്‍ക്ക് ഉപയോഗിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ ഈ ഫണ്ടില്‍ നിന്ന് പണം തിരിമറി നടത്തിയാലും അത് തിരികെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം.

ലഭ്യമായ തുക ഉപയോഗിച്ച് കടം വീട്ടാം: നമുക്ക് ലഭ്യമായികൊണ്ടിരിക്കുന്ന മാസവരുമാനം നിലച്ചാലും കടം വീട്ടേണ്ടി തന്നെ വരും. കഴിയുന്നതും ലഭ്യമായ തുക ഉപയോഗിച്ച് വേണം അവയുടെ ഇടപാട് നടത്താന്‍. തൊഴില്‍ നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉള്‍പ്പടെ ഉപയോഗം നിര്‍ത്തുന്നതാകും ഉചിതം. കൂടാതെ അനാവശ്യമായുണ്ടാകുന്ന ചെലവുകളില്‍ നിന്നും വിട്ടുനില്‍ക്കണം.

ഒഴിവാക്കണം അനാവശ്യ ചെലവുകള്‍: സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ചെലവുകൾ നിയന്ത്രിക്കുന്നതിന് ധാരാളം വിട്ടുവീഴ്‌ചകള്‍ ആവശ്യമാണ്. അനാവശ്യ ചെലവുകൾ നിങ്ങളുടെ ബജറ്റിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തുക. എന്നിട്ട് അത്തരം ചെലവുകളുണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ കൈകൊള്ളണം.

വിലകൂടിയ ആഡംബര വസ്‌തുക്കള്‍ വാങ്ങുന്നതില്‍ നിന്നും വിലകൂടിയ ഹോട്ടലുകളില്‍ പോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ഒരു പക്ഷെ നമ്മുടെ ചില ആഗ്രഹങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. അത്തരം പ്രവര്‍ത്തികളും നാം മിച്ചം പിടിക്കുന്ന പണത്തിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുക: ജീവിതത്തില്‍ ഒരുപക്ഷെ യാതൊരു മുന്നറിയിപ്പുകളും ഉണ്ടാകാതെയാണ് ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും നമ്മളെ തേടിയെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാനായി ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ എടുക്കേണ്ടത് അനിവാര്യമായ ഒന്നാണ്. നിലവില്‍ നാം ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെങ്കിലും സ്വന്തമായൊരു പ്രത്യേക ആരോഗ്യ പോളിസി എടുക്കേണ്ടത് അത്യാവശ്യമാണ്.

തൊഴില്‍ നഷ്‌ടപ്പെട്ടാല്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകും. ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ മറ്റൊരു പദ്ധതി നാം മുന്‍കൂട്ടി തയ്യാറാക്കി വയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജോലിയിൽ നിന്ന് പുറത്തായാൽ, പ്രൊവിഡന്റ് ഫണ്ടും (പിഎഫ്) ഇക്വിറ്റിയും പിൻവലിക്കുന്നതിന് മുന്‍പായി നമ്മുടെ കണ്ടിൻജൻസി ഫണ്ടുകൾ ഉപയോഗിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.