ETV Bharat / business

How To Claim Income Tax Refund അടച്ച ഇൻകം ടാക്‌സ്‌ തിരിച്ചുകിട്ടും; ആദായനികുതി റീഫണ്ട് ലഭിക്കാൻ ചെയ്യേണ്ടതിങ്ങനെ

Section 237 in Income Tax Law : ആദായ നികുതി നിയമത്തിലെ സെക്ഷൻ 237 പ്രകാരമാണ് അധികമായി അടച്ച തുക നികുതിദായകന് തിരികെ നൽകുന്നത്. വിശദമായ പരിശോധനയിലൂടെയാണ് റീഫണ്ട് പ്രക്രിയ നടക്കുന്നത്.

How to Claim Income Tax Refund  How to Check Income Tax Refund Status  ആദായനികുതി റീഫണ്ട്  ആദായനികുതി റിട്ടേണ്‍  ഐ ടി ആർ  Income Tax Law  Income Tax Refund Status  Check Income Tax Refund
How to Claim Refund and Check Income Tax Refund Status
author img

By ETV Bharat Kerala Team

Published : Sep 6, 2023, 8:02 PM IST

ധികമായി അടച്ച ആദായ നികുതി, നികുതിദായകന് തിരികെ നൽകുന്ന സംവിധാനമാണ് ആദായനികുതി റീഫണ്ട് അഥവാ ഇൻകം ടാക്‌സ്‌ റീഫണ്ട്. ഒരു നികുതിദായകൻ ആദായനികുതി റിട്ടേണുകൾ (ഐ ടി ആർ) ഫയൽ ചെയ്‌ത്‌ ആദായനികുതി വകുപ്പിന് സമർപ്പിക്കുമ്പോൾ അയാളുടെ നികുതി ബാധ്യതയും അയാൾ അടച്ച നികുതിയും തമ്മിൽ പൊരുത്തപ്പെടേണ്ടതുണ്ട്. താൻ അടച്ച തുക അധികമാണെങ്കിൽ അയാൾക്ക് ആദായ നികുതി റീഫണ്ടിന് അർഹതയുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 237 പ്രകാരമാണ് അധികമായി അടച്ച തുക നികുതിദായകന് തിരികെ നൽകുന്നത്. വിശദമായ പരിശോധനയിലൂടെയാണ് റീഫണ്ട് പ്രക്രിയ നടക്കുന്നത്.

ആദായ നികുതി റീഫണ്ട് - യോഗ്യതാ മാനദണ്ഡം

ഒരു നികുതിദായകൻ താഴെപ്പറയുന്ന ഏതെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ആദായനികുതി റീഫണ്ടിന് അർഹതയുണ്ട്:

  • നികുതിദായകൻ മുൻകൂറായി അടച്ച മൊത്തം നികുതി, നിർദ്ദിഷ്ട സാമ്പത്തിക വർഷത്തിൽ അയാൾക്കുള്ള നികുതി ബാധ്യതയേക്കാൾ കൂടുതലാണെങ്കിൽ.
  • സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ വരുമാനത്തിൽ നിന്ന് കുറച്ച ടി ഡി എസ് അന്തിമ നികുതി ബാധ്യതയെ മറികടക്കുകയാണെങ്കിൽ.
  • ഐ ടി ആർ ഫയൽ ചെയ്യുന്ന തീയതിക്ക് തൊട്ടുമുമ്പ് നികുതിദായകൻ എന്തെങ്കിലും നികുതി ലാഭിക്കൽ നിക്ഷേപം നടത്തുകയാണെങ്കിൽ.
  • ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി ടി എ എ) നിലനിൽക്കുന്ന മറ്റൊരു രാജ്യത്ത് നികുതിദായകൻ അയാളുടെ വരുമാനത്തിന് നികുതി അടച്ചിട്ടുണ്ടെങ്കിൽ
  • നികുതി കണക്കൂകൂട്ടിയതിലെ പിഴവുമൂലം അധിക നികുതി അടച്ചാൽ

ആദായ നികുതി റീഫണ്ട് ക്ലെയിം ചെയ്യേണ്ട പ്രക്രിയ

  • ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ നിശ്ചിത തീയതിക്ക് മുമ്പ് ശരിയായ റിട്ടേൺ തുക ഫയൽ ചെയ്യണം. ആകെ അധികം വന്ന തുക കണക്കാക്കാൻ ഫോം നമ്പർ 26എഎസ് അടിസ്ഥാനമാക്കുക.
  • ഐ ടി ആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ആദായനികുതി ഓഫിസർ അത് വിശദമായി പരിശോധിക്കും. ഫോം 26 എ എസ് പ്രകാരം, നികുതിയായി അടച്ച തുക ബാധ്യത തുകയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ ഓഫിസർ റീഫണ്ടിന് അംഗീകാരം നൽകും.
  • പരിശോധനയിൽ റീഫണ്ടിനുള്ള അവകാശം നിരസിക്കുന്ന സാഹചര്യത്തിൽ നികുതിദായകന് ഒരിക്കൽക്കൂടി അപേക്ഷയുടെ അവലോകനം (റിവ്യൂ) അഭ്യർഥിച്ച് ഫോം 30 ഫയൽ ചെയ്യാം. ഇതോടൊപ്പം വേഗത്തിലുള്ള ഇടപാടുകൾക്കുവേണ്ടി നികുതിദായകന് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകാം.
  • ഫയൽ ചെയ്ത ഐ ടി ആർ പരിശോധനയ്ക്കുശേഷം അംഗീകരിക്കപ്പെട്ടാൽ ആദായനികുതി വെബ്‌സൈറ്റിലെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡ് സന്ദർശിച്ച് റീഫണ്ടിന്‍റെ തൽസ്ഥിതി പരിശോധിക്കാം.

ആദായ നികുതി റീഫണ്ട് എപ്പോഴാണ് ക്ലെയിം ചെയ്യേണ്ടത്?

അതാത് സാമ്പത്തിക വർഷത്തിന്‍റെ 12 മാസത്തിനുള്ളിൽ ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം. എന്നാൽ ചില നിബന്ധനകൾ ഇവിടെ ബാധകമാണ്:

  • ആറ് തുടർച്ചയായ മൂല്യനിർണ്ണയ വർഷങ്ങളാണ് നികുതിദായകർക്ക് ആദായനികുതിയിൽ നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന കാലയളവ്. ആ കാലയളവിനു ശേഷമുള്ള റീഫണ്ട് ക്ലെയിമുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് സ്വീകരിക്കില്ല.
  • നികുതി റീഫണ്ട് തുകയ്ക്ക് സി ബി ഡി റ്റി പലിശ നൽകുന്നതല്ല
  • ഒരു അസസ്‌മെന്‍റ് വർഷത്തിൽ ക്ലെയിം ചെയ്യാവുന്ന പരമാവധി ക്ലെയിം തുക 50 ലക്ഷം രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു

ആദായ നികുതി റീഫണ്ട് പ്രത്യക സാഹചര്യങ്ങളിൽ

  • മരണം, പാപ്പരത്വം, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കൽ തുടങ്ങിയ കാരണങ്ങളാൽ നികുതിദായകന് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 238 പ്രകാരം നികുതിദായകന്‍റെ രക്ഷിതാവോ, ട്രസ്റ്റിയോ, നിയമപരമായ പ്രതിനിധിയോ ആയവർക്ക് ആദായ നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ വ്യവസ്ഥയുണ്ട്.

ആദായ നികുതി റീഫണ്ടിന് ലഭിക്കുന്ന പലിശ

  • ഒരു നികുതിദായകന്‍റെ ആദായനികുതി റീഫണ്ട് തുക നികുതിയായി അടച്ച ആകെ തുകയുടെ 10%, അല്ലെങ്കില്‍ അതിൽ കൂടുതല്‍ ആണെങ്കിൽ, ആദായനികുതി നിയമത്തിലെ 1961-ലെ സെക്ഷൻ 244A പ്രകാരം നിർബന്ധിത പലിശ ലഭിക്കാൻ അയാൾ/അവൾ യോഗ്യനാകും. ഈ സാഹചര്യത്തിൽ അവർക്ക് ലഭിക്കുന്ന റീഫണ്ട് തുകയ്ക്ക് പ്രതിമാസം 0.5% ലളിതമായ പലിശ ലഭിക്കും.

ഇ-ഫയലിങ് പോർട്ടൽ വഴി ആദായ നികുതി റീഫണ്ടിന്‍റെ തൽസ്ഥിതി പരിശോധിക്കാം

നിങ്ങളുടെ റീഫണ്ടിനുള്ള അപേക്ഷ ഫയൽ ചെയ്തുകഴിഞ്ഞാൽ https://eportal.incometax.gov.in/iec/foservices/#/login എന്ന പേജിൽ നിങ്ങളുടെ ആദായ നികുതി റീഫണ്ടിന്‍റെ തൽസ്ഥിതി ട്രാക്ക് ചെയ്യാം. പോർട്ടലിൽ പാൻ കാർഡോ ആധാറോ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയ ശേഷമേ ഈ സൗകര്യം ഉപയോഗിക്കാനാകൂ. അക്കൗണ്ട് സൃഷ്‌ടിച്ചുകഴിഞ്ഞാൽ പോർട്ടലിൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത ഐ ടി ആർ സ്റ്റാറ്റസ് പരിശോധിക്കാം.

ആദായനികുതി വെബ്‌സൈറ്റ് ഡാഷ്‌ബോർഡിൽ നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത ITR സ്റ്റാറ്റസ് / റീഫണ്ട് സ്റ്റാറ്റസ് കാണാനുള്ള നടപടിക്രമങ്ങൾ:

  • പ്രധാന മെനുവിലെ ഇ-ഫയൽ സന്ദർശിക്കുക
  • അടുത്തതായി ആദായ നികുതി റിട്ടേണുകളിലേക്ക് പോയി 'View Filed Returns' തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ഐ ടി ആർ ചരിത്രവും സ്റ്റാറ്റസും നിങ്ങൾക്ക് ഇവിടെ കാണാനാകും
  • ഓഫ്‌ലൈൻ മോഡ് വഴി ഫയൽ ചെയ്ത ഐ ടി ആർ റിട്ടേണുകൾക്കായി, 'View Filed Forms' പരിശോധിക്കുക

റീഫണ്ട് വൈകാനുള്ള കാരണങ്ങൾ:

  • റീഫണ്ട് ലഭിച്ചില്ലെങ്കിൽ ഒരു കാരണം ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേൺ ഇതുവരെ പരിശോധിച്ചില്ല എന്നതിനാലാകാം. നികുതി റിട്ടേൺ ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും റീഫണ്ട് വൈകും. ഈ ഘട്ടം പൂർത്തിയാക്കിയാൽ റീഫണ്ട് ജനറേറ്റ് ചെയ്യും.
  • നികുതിദായകർ നൽകിയ തെറ്റായ വിവരങ്ങൾ മൂലം നികുതികളിൽ പൊരുത്തക്കേട് ഉണ്ടായാൽ റീഫണ്ട് വൈകിയേക്കാം.
  • നിങ്ങളുടെ ക്ലെയിം പരിഗണിക്കാൻ ആദായ നികുതി വകുപ്പിന് കൂടുതൽ രേഖകൾ ആവശ്യമാണെങ്കിൽ റീഫണ്ട് വൈകും. ഈ രേഖകൾ കൂടി സമർപ്പിച്ച് അവ പരിശോധിച്ചശേഷം ശേഷം മാത്രമേ പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കൂ.
  • മുൻകാലങ്ങളിൽ നികുതി അടക്കുന്നതിൽ കുടിശ്ശിക വരുത്തിയാൽ റീഫണ്ട് വൈകും.
  • റീഫണ്ട് ലഭിക്കാൻ നൽകുന്നത് തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആണെങ്കിലും റീഫണ്ട് ലഭിക്കില്ല. ഐ ടി ആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുൻകൂട്ടി വാലിഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.

Also Read: ആദായ നികുതി റിട്ടേണ്‍സില്‍ തലപുകയുന്നുണ്ടോ?; പിശകുകള്‍ ഒഴിവാക്കാന്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി, അറിയേണ്ടതെല്ലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.