ETV Bharat / business

പ്രധാനമന്ത്രി കിസാന്‍ സമ്പത യോജനയുടെ ഭാഗമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു - ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ അപേക്ഷ

ഭക്ഷ്യസംസ്‌കരണ മന്ത്രാലയമാണ് വ്യവസായികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്

Govt invites applications under Pradhan Mantri Kisan Sampada Yojana  food ministries invitation to industrialists for implementing kisan sampada scheme  central government scheme for farmeres  കേന്ദ്ര സര്‍ക്കാറിന്‍റെ കിസാന്‍ സമ്പത പദ്ധതി  ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ അപേക്ഷ  കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതി
പ്രധാനമന്ത്രി കിസാന്‍ സമ്പത യോജനയുടെ ഭാഗമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
author img

By

Published : Jun 22, 2022, 11:59 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്പത യോജനയുടെ ഭാഗമായിട്ടുള്ള ഉപപദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം വ്യവസായികളില്‍ നിന്നും ക്ഷണിച്ചു. ഭക്ഷ്യവിള സംസ്‌കരണ ക്ലസ്റ്ററുകള്‍ക്കായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, ഭക്ഷ്യ സംസ്‌കരണവും ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്ന യൂണിറ്റുകള്‍, ശീതികരണ സംവിധാനവും മൂല്യവര്‍ധനവും, ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഓപ്പറേഷന്‍ ഗ്രീന്‍സ് എന്നീ പദ്ധതികള്‍ക്കായാണ് അപേക്ഷ ക്ഷണിച്ചത്.

അര്‍ഹരായ വ്യവസായികള്‍ക്കും, പ്രമോട്ടര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ജൂണ്‍ 27 2022 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം ഇറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. 08.06.2022-ന് ഇറക്കിയ പദ്ധതികളുടെ പരിഷ്‌കരിച്ച പ്രവര്‍ത്തന മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഈ മാര്‍ഗരേഖകള്‍ www.mofpi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രീബിഡ് മീറ്റിങ് 2022 ജൂലൈ നാലിന് രാവിലെ പതിനൊന്ന് മണിക്ക് ഡല്‍ഹിയിലെ ഓഗസ്റ്റ് ക്രാന്തിമാര്‍ഗിലെ പഞ്ച്‌ശീല്‍ ഭവനില്‍ നടക്കും. ഉപപദ്ധതികള്‍ സംബന്ധിച്ചുള്ള മാര്‍ഗരേഖകളില്‍ പറഞ്ഞതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകള്‍ പ്രത്യേകമായി പരിശോധിച്ച് അംഗീകാരം നല്‍കും. 2022 ആഗസ്റ്റ് 10 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഈ അവസാന തിയതി കഴിഞ്ഞ് ഒരാഴ്‌ച കഴിയുന്നതിന് മുമ്പ് ഡിമാന്‍റ് ഡ്രാഫ്‌റ്റും സമര്‍പ്പിക്കേണ്ടതുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.