എറണാകുളം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന്റെ വില 4780 രൂപയും ഒരു പവൻ സ്വർണത്തിന് 38240 രൂപയുമാണ്. തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് വില മാറ്റമില്ലാതെ തുടരുന്നത്.
യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്ന് സ്വർണവിപണിയിൽ വില ഉയർന്നിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണ്ണം തെരഞ്ഞെടുത്തതാണ് വില ഉയരാൻ കാരണം. കഴിഞ്ഞ ആഴ്ച മുതലാണ് സ്വർണ വിപണിയിൽ തുടർച്ചയായി വില കുറഞ്ഞ് തുടങ്ങിയത്.
Also read: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു