എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ വർധനവുണ്ടായത്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4790 രൂപയും ഒരു പവന് 38320 രൂപയുമായി. സ്വർണ വിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി നാല് ദിവസം വില കൂടിയിരുന്നു.
ഡോളറിന്‍റെ മൂല്യം കൂടിയതോടെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ്. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്ന സൂചനയാണ് തുടർചയായ മൂന്ന് ദിവസത്തെ വില വർധനവ് നൽകുന്നത്. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തതും വിലവര്‍ധിക്കാന്‍ കാരണമായി. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിൽ തുടരാനാണ് സാധ്യത.
Also Read സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്; പവന് 480 രൂപ കൂടി