തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത് ഇതോടെ ഗ്രാമിന് 4710 രൂപയും പവന് 37680 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വ്യാഴാഴ്ച മുതല്‍ വില വര്ധനയാരംഭിച്ചത്.
ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഇടിയാൻ കാരണമായത്. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തതാണ് വില ഉയരാന്‍ കാരണമായത്.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിലുകൾ തുടരാനാണ് സാധ്യത.
also read: കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; ഇന്ന് പിടികൂടിയത് 2.36 കിലോ സ്വര്‍ണം