ഹൈദരാബാദ്: നമ്മുടെ രാജ്യത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവര്‍ വളരെ വിരളമാണ്. ശരിയായ ധാരണയില്ലായ്‌മയാണ് ഇതിന് പ്രധാന കാരണം. ജീവിതം സാധാരണ ഗതിയില്‍ മുന്നോട്ടു പോകുമ്പോള്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളില്‍ തളര്‍ന്നുപോകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നമ്മെ സഹായിക്കും.
അപകടം സംഭവിക്കുമ്പോള്‍ ഒരു വ്യക്തിക്കും കുടുംബത്തിനും സാമ്പത്തികമായി പരിരക്ഷ നല്‍കുക എന്നതാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ ലക്ഷ്യം. ഇത്തരത്തില്‍ നിരവധി പോളിസികളുണ്ട് നമുക്കു മുന്നില്‍. ഇവയില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
പോളിസി എടുക്കുമ്പോള്‍...!: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പണമില്ലാത്ത ക്ലെയിം തെരഞ്ഞെടുക്കുന്നതാണ് എല്ലായ്‌പ്പോഴും ഉത്തമം. ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ക്ലെയിമുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത് എന്ന് അറിയേണ്ടതും അത്യാവശ്യമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയിമുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ്. ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തുന്ന ആശുപത്രികളില്‍ ചികിത്സ തേടുക എന്ന രീതിയാണ് ആദ്യത്തേത്. ഇത് പോളിസി ഉടമയ്‌ക്ക് ചെലവുകളൊന്നും ഉണ്ടാക്കുന്നില്ല. പണ രഹിത ചികിത്സ എന്നാണ് ഇതിനെ പറയുന്നത്. പോളിസി മൂല്യം വരെയുള്ള ചെലവുകള്‍ ആശുപത്രി നല്‍കുന്നു.
ചികിത്സയുടെ ചെലവ് മുന്‍കൂറായി നല്‍കുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തില്‍, നിങ്ങളുടെ അടുത്തുള്ള നെറ്റ്‌വർക്ക് ഹോസ്‌പിറ്റലിനായി തെരയുക. നിങ്ങൾ അവിടെയെത്തുമ്പോൾ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക.
ആശുപത്രി സന്ദർശിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് തിരിച്ചറിയൽ കാർഡോ ആരോഗ്യ ഇൻഷുറൻസ് പോളിസി രേഖയോ കരുതാന്‍ മറക്കരുത്. സർക്കാർ നൽകുന്ന ഫോട്ടോ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സാധാരണഗതിയിൽ, എല്ലാ ആശുപത്രികളിലും ഇൻഷുറൻസ് പോളിസികൾക്കായി പ്രത്യേകം വകുപ്പുണ്ട്. നിങ്ങളുടെ ക്ലെയിം പ്രക്രിയയിൽ അവർ നിങ്ങളെ പൂർണമായി സഹായിക്കും. ചില ആശുപത്രികളിൽ ഇൻഷുറൻസ് കമ്പനിയുടെയോ തേർഡ് പാർട്ടി അഡ്‌മിനിസ്ട്രേറ്ററുടെയോ (ടിപിഎ) പ്രതിനിധികളുമുണ്ടാകും.
ആവശ്യമായ രേഖകൾ സമർപ്പിക്കുകയും അപേക്ഷയിൽ ഒപ്പിട്ട് മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം ഇൻഷുറൻസ് കമ്പനിക്ക് അയയ്ക്കുകയും വേണം. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, ഇൻഷുറൻസ് കമ്പനി ക്ലെയിമിന് പ്രാഥമിക അംഗീകാരം നല്‍കുന്നു. ആശുപത്രിയിൽ ചികിത്സ തുടരുമ്പോൾ ഇൻഷുറൻസ് കമ്പനി പടിപടിയായി അംഗീകാരം നല്‍കും. ചികിത്സ പൂർത്തിയാകുമ്പോൾ ആശുപത്രിയാണ് മൊത്തം ചെലവ് നൽകുന്നത്.
ചിലപ്പോൾ ഇൻഷുറൻസ് പോളിസിയ്‌ക്കൊപ്പം, പോളിസി ഹോൾഡർമാർ സ്വന്തമായി കുറച്ച് തുകയും അടയ്‌ക്കേണ്ടി വന്നേക്കാം. പണരഹിത ചികിത്സ ലഭിക്കാൻ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെറ്റ്‌വർക്ക് ആശുപത്രികളിൽ മാത്രമേ പണരഹിത പരിഹാരം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കുക. പോളിസിയിൽ എത്ര റൂം വാടകയും മറ്റ് ചികിത്സകളും ഉൾപ്പെടുന്നുവെന്ന് പരിശോധിക്കുക.
സാധാരണയായി, ഇൻഷുറൻസ് പോളിസിയിൽ റൂം വാടകയുടെ നിശ്ചിത ശതമാനം വ്യവസ്ഥയുണ്ട്. പോളിസി അനുസരിച്ച് മുറി വാടക നൽകുന്നതിനാൽ അതേ മുറിയിൽ താമസിക്കാൻ ശ്രമിക്കുക. അധികമായാൽ സ്വയം വഹിക്കേണ്ടി വരും. റൂം വാടകയില്‍ ഉണ്ടാകുന്ന അധിക ചെലവ് നമ്മൾ നൽകിയാലും മുറി വാടകയുമായി ബന്ധപ്പെട്ട മറ്റ് അധിക ചെലവുകൾ ഉണ്ടെന്ന കാര്യം മറക്കരുത്.
ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിച്ചിട്ടുള്ള റൈഡറുകളെക്കുറിച്ചും ടോപ്പ്-അപ്പ് പോളിസികളെക്കുറിച്ചും ആശുപത്രിയെ അറിയിക്കുക. ഇൻഷുറൻസ് കമ്പനിയോട് ചോദിച്ച് വ്യക്തമായ വിവരങ്ങൾ തേടുക. നിങ്ങളുടെ ബിൽ അധികമാണെങ്കില്‍, ടോപ്പ്-അപ്പ് ഉപയോഗപ്രദമാണ്.