ETV Bharat / business

First Cargo Ship To Arrive At Vizhinjam | ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തീരമണയുന്നു, എത്തുക ഒക്ടോബർ 4ന്

author img

By ETV Bharat Kerala Team

Published : Sep 11, 2023, 2:48 PM IST

Updated : Sep 11, 2023, 4:16 PM IST

Vizhinjam Port : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ എത്തുന്നു

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്കു കപ്പൽ  വിഴിഞ്ഞത്തേക്ക് ആദ്യ ചരക്കു കപ്പൽ  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം  ആദ്യ ചരക്ക് കപ്പൽ വിഴിഞ്ഞം തീരമണയുന്നു  ആദ്യ ചരക്ക് കപ്പൽ എത്തുക ഒക്ടോബർ 4ന്  First Cargo Ship To Arrive at Vizhinjam  Vizhinjam  Vizhinjam port  The first cargo ship will reach Vizhinjam October4  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുഖ പദ്ധതിയുടെ ആദ്യ ഘട്ടം  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി
First Cargo Ship To Arrive At Vizhinjam
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ എത്തുന്നു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിലേക്ക് ചുവടുവച്ച് അദാനി. ഒന്നാം ഘട്ടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനത്തിലേക്ക് കടക്കുന്നതിനിടെ ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തുകയാണ്. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്നും, കണ്ടെയ്‌നര്‍ നീക്കത്തിനാവശ്യമായ പടുകൂറ്റൻ ക്രെയിനുകളുമായി ചരക്കുകപ്പൽ ഈ വർഷം ഒക്ടോബർ 4 ന് വൈകിട്ട് വിഴിഞ്ഞത്തെത്തും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം അറിയിച്ചത് (First Cargo Ship To Arrive At Vizhinjam).

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍ അടക്കമുള്ളവർ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങും ഇതോടൊപ്പം സംഘടിപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും ലോഗോയും ഇരുപതാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.

അതേസമയം ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ മെയ് മാസം പൂർത്തീകരിക്കുമെന്ന് വിസിൽ സി ഇ ഒ അധീൽ അബ്‌ദുള്ള അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലുതും അത്യാധുനികവുമായ ട്രെയിനുകളാണ് വിഴിഞ്ഞത് സജ്ജീകരിക്കുന്നത്. സമയ കൃത്യത പാലിച്ച് തന്നെ തുറമുഖത്തിന്‍റെ പല ഘടകങ്ങളും നേരത്തെ ഉദ്ഘാടനം ചെയ്‌തിരുന്നു.

ദേശീയ പാത, ഗെയിൽ എന്നിവയ്‌ക്ക് ശേഷമുള്ള സർക്കാരിന്‍റെ ഏറ്റവും വലിയ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ആകെ നാല് ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിച്ചേരുക. ആദ്യഘട്ടത്തിൽ ഒരു കപ്പലും പിന്നീട് കാലാവസ്ഥ അടിസ്ഥാനമാക്കി ബാക്കി മൂന്ന് കപ്പലുകളും വിഴിഞ്ഞത്ത് തീരമണയും.

അതേസമയം കൊവിഡ് കാലത്തിന് ശേഷം എല്ലായിടത്തും ഉണ്ടായപോലെ കേരളത്തിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നും അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ സർക്കാർ 84 കോടി മാത്രമാണ് അദാനി കമ്പനിക്ക് കൊടുക്കാൻ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ അവസാനം ഷിപ്പിങ് കമ്പനികളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 4 തുറമുഖങ്ങൾക്ക് രാജ്യാന്തര സുരക്ഷ കോഡ്: ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം എന്നിങ്ങനെ സംസ്ഥാനത്തെ നാല് തുറമുഖങ്ങൾക്ക് ഇൻ്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട്ഫെസിലിറ്റി സെക്യൂരിറ്റി (International Ship and Port Facility Security-ISPS) കോഡ് ലഭിച്ചു. ഇനി ഈ തുറമുഖങ്ങളിൽ (harbor) വിദേശ കപ്പലുകൾ വരുന്നതിന് സാങ്കേതിക തടസം നേരിടുകയില്ല. ലോകരാജ്യങ്ങളും സംഘടനകളും അംഗങ്ങളായ ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന തുറമുഖങ്ങൾക്കാണ് ഐഎസ്‌പിഎസ് കോഡ് നൽകുന്നത്.

ആദ്യ ഘട്ടത്തിൽ ആറ് മാസമാണ് സർട്ടിഫിക്കറ്റിന് കാലാവധി ഉണ്ടാവുക. പിന്നീട് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാൽ അഞ്ച് വർഷത്തേക്ക് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കും. ഇൻ്റർനാഷണൽ മാരിടൈം ബ്യൂറോയാണ് (International Maritime Bureau) വാണിജ്യ കപ്പലുകൾ ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി ഐഎസ്‌പിഎസ് നടപ്പാക്കാൻ തുറമുഖങ്ങളോട് ആവശ്യപ്പെട്ടത്.

READ MORE: Four Ports In Kerala Have Received ISPS Code സംസ്ഥാനത്തെ 4 തുറമുഖങ്ങൾക്ക് രാജ്യാന്തര സുരക്ഷ കോഡ് : ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട്

Last Updated : Sep 11, 2023, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.