ETV Bharat / business

വിദേശ വിനോദസഞ്ചാരികളുമായി ആഡംബര കപ്പൽ യൂറോപ്പ-2 കൊച്ചിയില്‍

author img

By

Published : Nov 29, 2022, 6:17 PM IST

Updated : Nov 29, 2022, 7:24 PM IST

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പൽ കൊച്ചിയിലെത്തിയത് ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വായി.

kochi  europa 2 cruise ship  യൂറോപ്പ 2 കൊച്ചിയിലെത്തി  എറണാകുളം  ernakulam latest news  ernakulam local news  ഫോർട്ട് കൊച്ചി  മട്ടാഞ്ചേരി  ആലപ്പുഴ  ഇന്ത്യ ടൂറിസം  യൂറോപ്പ 2  യൂറോപ്പ  ആഢംബര കപ്പൽ
വിദേശ വിനോദസഞ്ചാരികളുമായി ആഡംബര കപ്പൽ യൂറോപ്പ-2 കൊച്ചിയില്‍

എറണാകുളം: വിദേശ വിനോദസഞ്ചാരികളുമായി ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ യൂറോപ്പ-2 കൊച്ചിയിലെത്തി. കൊവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകിയാണ് വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 കൊച്ചിയിലെത്തിയത്. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങിയ പരമ്പരാഗത ശൈലിയിൽ ഊഷ്‌മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് നൽകിയത്.

വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. ജർമൻ സ്വദേശികളാണ് വിനോദ സഞ്ചരികളിൽ ഭൂരിഭാഗവും. കൊച്ചിയിലിറങ്ങിയ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ചാണ് കപ്പലിൽ തിരിച്ചെത്തുക.

വരുംദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാത്രി 10ന് കൊച്ചിയില്‍ നിന്ന് കപ്പല്‍ തായ്‌ലന്‍ഡിലേക്ക് പോകും.

Last Updated : Nov 29, 2022, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.