ETV Bharat / business

യുഎൻ കാലാവസ്ഥ ഉച്ചകോടി സ്‌പോൺസർഷിപ്പ് കൊക്കകോളയ്ക്ക്; പരിസ്ഥിതി പ്രവർത്തകർക്കിടയിൽ പ്രതിഷേധം

എല്ലാ മേഖലകളിലും കോർപറേറ്റ് സ്വാധീനം കൈകടത്തുന്നുവെന്നതും കാലാവസ്ഥ ഉച്ചകോടി കൊക്കകോള സ്പോൺസർ ചെയ്യുന്നതിനുമെതിരെ ആശങ്കകൾ ഉയരുന്നു. കമ്പനിയുടെ ഉത്പന്നങ്ങൾ പരിസ്ഥിതി സൗഹാർദപരമാണെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് (കോർപറേറ്റ് ഗ്രീൻവാഷിങ്) കൊക്കകോള നടത്തുന്നതെന്ന് വിമർശനം

COP27 UN climate summit Coke sponsorship  COP27  UN climate summit  United Nations climate summit  Coke sponsorship of COP27  Coke sponsorship of UN climate summit  ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി  കാലാവസ്ഥ ഉച്ചകോടി  കൊക്കകോള സ്‌പോൺസർഷിപ്പ്  കാലാവസ്ഥ ഉച്ചകോടി കൊക്കകോള
യുഎൻ കാലാവസ്ഥ ഉച്ചകോടി സ്‌പോൺസർഷിപ്പ് കൊക്കകോളയ്ക്ക്; പരിസ്ഥിതി പ്രവർത്തകർക്കിടയിൽ പ്രതിഷേധം
author img

By

Published : Oct 24, 2022, 7:39 PM IST

Updated : Oct 24, 2022, 8:01 PM IST

ലണ്ടൻ: ഈ വർഷത്തെ ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി ശീതളപാനീയ കമ്പനിയായ കൊക്കകോള സ്‌പോൺസർ ചെയ്യുന്നതിനെതിരെ പ്രതിഷേധം. COP27 എന്ന പേരിലാണ് ഇത്തവണത്തെ കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്. ഇതിനെതിരെയാണ് ഓൺലൈൻ ഇടങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നത്. എല്ലാ മേഖലകളിലും കോർപറേറ്റ് സ്വാധീനം കൈകടത്തുന്നുവെന്നതും കാലാവസ്ഥ ഉച്ചകോടി കൊക്കകോള സ്പോൺസർ ചെയ്യുന്നതിനെതിരെയും ആശങ്കകൾ ഉയരുന്നു.

കൊക്കകോളയുടെ ശ്രമം കോർപറേറ്റ് ഗ്രീൻവാഷിങ്: ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഉച്ചകോടിക്ക് അടുത്തമാസം ചെങ്കടൽ നഗരമായ ഷാം എൽ-ഷെയ്‌ഖിൽ ആരംഭമാകും. ഹരിതഗൃഹ വാതക പ്രവാഹം കുറയ്‌ക്കാനും കാലാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കൊക്കകോളയുടെ ശ്രമങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ഉച്ചകോടിയുടെ ഈജിപ്‌ഷ്യൻ സംഘാടകർ സെപ്റ്റംബറിൽ സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ആരംഭിച്ചു.

പ്ലാസ്റ്റിക് മലിനീകരണത്തിന് കൊക്കകോള കമ്പനി ഇടയാക്കുന്നുവെന്നും കമ്പനിയുടെ ഉത്പന്നങ്ങൾ പരിസ്ഥിതി സൗഹാർദപരമാണെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് (കോർപറേറ്റ് ഗ്രീൻവാഷിങ്) കൊക്കകോള നടത്തുന്നതെന്നും സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറയുന്നു.

സ്‌പോൺസർഷിപ്പിൽ നിന്നും കോളയെ നീക്കണമെന്ന് ആവശ്യം: ഉച്ചകോടി സ്പോൺസർ ചെയ്യുന്നതിൽ നിന്നും കോക്കിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ നിവേദനത്തിൽ 22,8000ലധികം ഒപ്പുകളാണ് ലഭിച്ചത്. കാലാവസ്ഥ ചർച്ചകൾ സ്‌പോൺസർ ചെയ്യുന്നതിൽ നിന്നോ പങ്കെടുക്കുന്നതിൽ നിന്നോ മലിനീകരണത്തിന് കാരണമാകുന്ന കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തുറന്ന കത്തിൽ നൂറ് കണക്കിന് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഒപ്പിട്ടു.

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള കരാറുണ്ടാക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് പ്രതിനിധികൾ ഒത്തുചേരുന്ന ഉച്ചകോടിയുടെ താത്പര്യത്തിന് വിരുദ്ധമാണ് കോർപറേറ്റ് ഇടപെടലെന്ന് വിമർശകർ പറയുന്നു. മുൻ ഉച്ചകോടികളിൽ നൽകിയ വാഗ്‌ദാനങ്ങൾ എങ്ങനെ നടപ്പാക്കാം എന്നതിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൊക്കകോളയുടെ സ്പോൺസർഷിപ്പ് ഈജിപ്‌തും കമ്പനിയും തമ്മിലുള്ള വിഷയമാണെന്നാണ് യുഎൻ കാലാവസ്ഥ വ്യതിയാനം ഓഫിസിന്‍റെ വിഷയത്തിലെ പ്രതികരണം. വിഷയത്തിൽ അയച്ച ഇമെയിലിനോട് ഈജിപ്‌ഷ്യൻ പ്രസിഡൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെന്ന് കൊക്കകോള: മാലിന്യങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനുമുള്ള കമ്പനിയുടെ താത്പര്യമാണ് ഉച്ചകോടിയിലെ സ്‌പോൺസർഷിപ്പ് അടിവരയിടുന്നതെന്ന് കൊക്കകോള കമ്പനി പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ സഹകരണ നടപടികളെ പിന്തുണയ്ക്കാൻ മറ്റ് ബിസിനസുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, സർക്കാരുകൾ എന്നിവരുമായി പങ്കാളിത്തമുണ്ടാക്കും. സമ്പൂർണമായ സാമ്പത്തിക സമീപനത്തിലൂടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ആഗോള ഉടമ്പടിയിൽ പങ്കുചേരാൻ യുഎൻ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന സംയുക്ത പ്രസ്‌താവനകളിൽ 2020ലും 2022ലും ഒപ്പുവച്ചുവെന്നും കൊക്കകോള അറിയിച്ചു.

2030ഓടെ കാർബൺ ബഹിർഗമനം 25 ശതമാനം കുറയ്ക്കുക എന്ന ശാസ്‌ത്രാധിഷ്‌ഠിത ലക്ഷ്യത്തിനും 2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുക എന്ന തങ്ങളുടെ ആഗ്രഹങ്ങൾക്കും അനുസൃതമാണ് COP27നുള്ള തങ്ങളുടെ പിന്തുണയെന്നും കമ്പനി പറഞ്ഞു.

Last Updated : Oct 24, 2022, 8:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.