ETV Bharat / business

കുളിരേകി വേനൽമഴ; ഇടുക്കിയെ മത്തുപിടിപ്പിച്ച് കാപ്പിപ്പൂ മണം

വിപണയിൽ കാപ്പിക്ക് വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കാപ്പി പൂത്തതിന്‍റെ ആശ്വാസത്തിൽ ഇടുക്കിയിലെ കാപ്പി കർഷകർ.

Coffee farming idukki  Coffee farming  Coffee  farming  idukki farming  idukki news  idukki summer  ഇടുക്കി  ഇടുക്കി കാപ്പി മേഖല  കാപ്പി കൃഷി  കാപ്പി  ഇടുക്കി കാപ്പിത്തോട്ടം  കാപ്പി പൂത്തു  കാപ്പി ചെടികൾ
കാപ്പി
author img

By

Published : Apr 1, 2023, 1:18 PM IST

കർഷകന്‍റെ പ്രതികരണം

ഇടുക്കി : കടുത്ത വേനലിൽ മഴ ലഭിച്ചതോടെ കാപ്പികൾ പൂത്തത് കർഷകർക്ക് പ്രതീക്ഷയേകുന്നു. മുൻ വർഷങ്ങളെക്കാൾ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കാപ്പികൾ മികച്ച രീതിയിൽ പൂവിട്ടത് കർഷകർക്ക് ആശ്വാസമാകുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കാപ്പിപരിപ്പിന് ഇപ്പോൾ വില ഉയർന്നാണ് നിൽക്കുന്നത്.

ഹൈറേഞ്ചിന്‍റെ പ്രധാന കാർഷിക വിളകളിൽ ഒന്നാണ് കാപ്പി. കടുത്ത വേനലിൽ ജില്ലയിലെ കാപ്പി ചെടികൾ കരിഞ്ഞുണങ്ങിയിരുന്നു. കൂടാതെ സാധരണ കാപ്പികൾ പൂക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കുറച്ചു മാത്രം പൂവിട്ടത് കർഷകരെ ആശങ്കയിലാക്കി. പിന്നീട് വേനൽ മഴ വന്നതിന്‍റെ പിന്നാലെയാണ് കാപ്പികൾ വീണ്ടും പൂവിട്ടത്. ഇത് കർഷകർക്ക് വലിയ പ്രതിക്ഷയാണ് നൽകുന്നത്.

തൊണ്ടോടുകൂടിയ കാപ്പിപരിപ്പിന് 115ഉം പരിപ്പിന് 200 മാണ് വില. ചെടികളിൽ വിവിധ രോഗങ്ങൾ വന്നതും, ഉൽപാദനം കുറഞ്ഞതും കർഷകരെ കാപ്പി കൃഷിയിൽ നിന്നും പിന്നോട്ടു വലിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള സാഹചര്യം കർഷകർക്ക് അനുകൂലമാണ്.

ഇതോടെ ഹൈറേഞ്ചിന്‍റെ മണ്ണിൽ നിന്നും പടിയിറങ്ങാൻ കാത്തിരുന്ന കാപ്പി കൃഷിയിൽ കർഷകർ വീണ്ടും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. മികച്ച രീതിയിൽ കാപ്പികൾ പൂവിട്ടതിനാൽ ഈ സീസണിൽ നല്ല വിളവ് ലഭിക്കുമെന്നും, വിലയിൽ കുറവ് വരാതിരുന്നാൽ കൃഷി ലാഭകരമാകുമെന്നുമാണ് കർഷകർ പറയുന്നത്.

വേനലിൽ പൊള്ളി ഏലം കൃഷി മേഖല: ഇടുക്കിയിൽ വേനൽ കനത്തതോടെ കാർഷിക മേഖല ഒന്നടങ്കം പ്രതിസന്ധിയിലാണ്. വേനലിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ഏലം മേഖലയാണ്. ഏലച്ചെടികൾക്ക് 30 ശതമാനത്തോളം തണലും തണുപ്പും ആവശ്യമാണ്.

എന്നാൽ, വേനൽചൂടിന്‍റെ കാഠിന്യം ഏറിയതോടെ ജല ലഭ്യത ഇല്ലാതെ വന്നു. ഇതോടെ ഏലച്ചെടികളുടെ പരിപാലനം പ്രതിസന്ധിയിലായിരിക്കുകയാണ്. ചെടികൾ കരിയാൻ തുടങ്ങിയതോടെ പച്ച നെറ്റുകൾ വില കൊടുത്ത് വാങ്ങി കർഷകർ കൃഷിയിടത്തിൽ വലിച്ചുകെട്ടി തണൽ തീർക്കുകയാണ്. ഇതിന് വൻ തുകയാണ് കർഷകർക്ക് മുടക്കേണ്ടി വരുന്നത്.

Also read: വേനല്‍ കടുത്തതോടെ വെള്ളം കിട്ടാനില്ല ; പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍

പ്രതിസന്ധിക്ക് ആക്കം കൂട്ടി ആലിപ്പഴം വീഴ്‌ച: കഴിഞ്ഞ ദിവസം ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴം വീഴ്‌ച ഉണ്ടായി. പുഷ്‌പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാർ, ആനയിറങ്കൽ തുടങ്ങിയ പ്രദേശങ്ങളിാണ് ആലിപ്പഴ വീഴ്‌ച ഉണ്ടായത്. മഴ തോർന്ന് മണിക്കൂറകൾ പിന്നിട്ടിട്ടും ആലിപ്പഴം അലിയാതെ കിടന്നു.

കൂട്ടമായി പതിച്ച ആലിപ്പഴങ്ങൾ ഏലച്ചെടികൾക്ക് ചുവട്ടിൽ അടിഞ്ഞത് കർഷകരെ ആശങ്കയിലാഴ്‌ത്തി. മണിക്കൂറുകളോളം ആലിപ്പഴം ഏലച്ചെടികൾക്ക് ചുവട്ടിൽ അലിയാതെ കിടക്കുന്നത് മൂലം ചെടികൾ നശിക്കാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, ശക്തമായി ആലിപ്പഴം പതിച്ചതോടെ ഏലച്ചെടികളുടെ ഇലകളും നശിച്ചു. വേനലിലെ കത്തുന്ന വെയിലിൽ നിന്ന് ഏലച്ചെടികളെ സംരക്ഷിക്കാൻ കർഷകർ പാടുപെടുന്നതിന് പിന്നാലെയാണ് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടുള്ള ആലിപ്പഴം വീഴ്‌ച.

Also read: ഹൈറേഞ്ചില്‍ പെയ്‌തിറങ്ങിയത് ആലിപ്പഴ വര്‍ഷം; മണിക്കൂറുകളോളം അലിയാതെ കിടന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.