ചാണകത്തിൽ നിന്ന് നിർമിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള നീക്കവുമായി സുസുക്കി മോട്ടോർ കോർപ്പറേഷൻ (SMC). ഇത് സംബന്ധിച്ച് ഇന്ത്യൻ സർക്കാർ ഏജൻസിയായ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡുമായും ഏഷ്യയുടെ ബനസ് ഡയറിയുമായും മാരുതി സുസുക്കി ധാരണാപത്രം ഒപ്പുവച്ചു. അന്തരീക്ഷ മലിനീകരണത്തിന് അറുതി വരുത്തുക, കാർബൺ ന്യൂട്രാലിറ്റി, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ സിഎൻജി കാർ വിപണിയുടെ ഏകദേശം 70 ശതമാനം വരുന്ന സുസുക്കിയുടെ സിഎൻജി മോഡലുകൾക്ക് ഈ ബയോഗ്യാസ് ഉപയോഗിക്കാമെന്ന് കമ്പനി പറഞ്ഞു. ജപ്പാനിലെ ചാണകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ബയോഗ്യാസിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഫ്യൂജിസാൻ അസാഗിരി ബയോമാസിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സുസുക്കി മോട്ടോർ കോർപ്പറേഷൻ പറഞ്ഞു.
2030 സാമ്പത്തിക വർഷത്തേക്കുള്ള സുസുക്കി മോട്ടോർ കോർപ്പറേഷന്‍റെ വളർച്ചയുടെ പുതിയ തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. ഭാവിയിൽ ആഫ്രിക്ക, ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിലെ കാർഷിക മേഖല ബിസിനസ് ആവശ്യങ്ങൾക്കായും ബയോഗ്യാസ് കയറ്റുമതി ചെയ്യുന്നതിന് സിഎൻജി ഓട്ടോമോട്ടീവ് സൊല്യൂഷൻസ് വികസിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും സുസുക്കി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള തങ്ങളുടെ പങ്കാളികൾക്ക് സംഭാവന നൽകാനും ഇതിലൂടെ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ബാഹ്യ പങ്കാളികളുമായി സഹകരണം: സുസുക്കി ഇന്നൊവേഷൻ സെന്‍റർ സുസുക്കിയുടെ പുതിയ കണക്ഷനുകളും പുതുമകളും പര്യവേക്ഷണം ചെയ്യുകയാണ്. സ്റ്റാർട്ടപ്പ് കമ്പനികളായ സുസുക്കി സപ്ലയേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ബാഹ്യ പങ്കാളികളുമായും സഹകരിച്ച് നിർമാണ ശക്തി വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
സ്റ്റാർട്ടപ്പ് കമ്പനികൾ, സുസുക്കി സപ്ലയേഴ്‌സ് അസോസിയേഷൻ, ജപ്പാനിലെയും ഇന്ത്യയിലെയും സർവകലാശാലകളുമായുള്ള സഹകരണം എന്നിവയുൾപ്പെടെയുള്ള ബാഹ്യ പങ്കാളികളുമായും സഹകരിച്ച് കമ്പനിയുടെ നിർമാണ ശക്തി വർധിപ്പിക്കും. ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായുള്ള സഹകരണ ബന്ധം കൂടുതൽ ശക്തമാക്കുകയും ഒരു എതിരാളിയായി തുടരുകയും ചെയ്യും. സുസ്ഥിരമായ വളർച്ചയും ഓട്ടോമൊബൈൽ വ്യവസായത്തെ ചുറ്റിപ്പറ്റിയുള്ള വിവിധ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പറഞ്ഞു.
സഹകരണത്തിലൂടെ, വൈദ്യുതീകരിച്ച കാറുകളുടെ ബാറ്ററി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനം, വളർന്നുവരുന്ന രാജ്യങ്ങളിലെ ബിസിനസ് വിപുലീകരണം, ഇന്ത്യയിൽ കാർബൺ ന്യൂട്രാലിറ്റിക്കുള്ള ശ്രമങ്ങൾ, ഒരു റീസൈക്ലിങ് രൂപീകരണം എന്നിവയിൽ ഞങ്ങൾ സഹകരിക്കുമെന്നും സുസുക്കി പറഞ്ഞു. ഗവേഷണ വികസന ചെലവുകൾക്കായി രണ്ട് ട്രില്യൺ യെൻ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. അതായത് 2030 സാമ്പത്തിക വർഷത്തിൽ (2029-30) മൊത്തം 4.5 ട്രില്യൺ യെൻ അനുബന്ധ നിക്ഷേപങ്ങൾ നടത്തും.
വൈദ്യുതീകരണം, ബയോഗ്യാസ് തുടങ്ങിയ കാർബൺ ന്യൂട്രാലിറ്റി ഉൾപ്പെടെയുള്ള മേഖലകളിൽ ആർ ഡി ചെലവുകൾക്കായാണ് രണ്ട് ട്രില്യൺ യെൻ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന് കമ്പനി പറഞ്ഞു. വളർന്നുവരുന്ന രാജ്യങ്ങളുടെ വളർച്ചയ്ക്ക് സംഭാവന നൽകിക്കൊണ്ട് അവർക്ക് അനുസൃതമായി വളരാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും എസ്എംസി പറഞ്ഞു.