ETV Bharat / business

ഇൻഷുറൻസ് പോളിസികളെ തിരിച്ചറിയാം, മികച്ചവ തെരഞ്ഞെടുക്കാം - insurance policies

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ മറികടക്കാൻ നാം എത്രത്തോളം തയ്യാറാണെന്ന് വിലയിരുത്തണം. കൊവിഡ് കാലത്തിന് ശേഷം ആളുകളിൽ ലൈഫ് ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള അവബോധം വർധിച്ചു.

മികച്ച ഇൻഷുറൻസ് പോളിസികൾ  ഇൻഷുറൻസ് പോളിസികൾ  ലൈഫ് ഇൻഷുറൻസ് പോളിസി  പോളിസി  ആന്വിറ്റി പോളിസികൾ  പ്രീമിയം ലോഡിംഗ്  പോളിസി ഉടമകൾ  യുഎൽഐപി  ഇൻഷുറൻസ് കമ്പനി  ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി  best insurance policies  insurance policies  uncertainties of life
ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് മികച്ച ഇൻഷുറൻസ് പോളിസികൾ
author img

By

Published : Sep 13, 2022, 6:38 PM IST

മുതിർന്നവർക്കിടയിൽ ഉയരുന്ന ഒരു പ്രധാന ചോദ്യം ഇൻഷുറൻസ് പോളിസി എടുക്കാൻ അവർ യോഗ്യരാണോ അല്ലയോ എന്നതാണ്. അവർ ഏത് തരത്തിലുള്ള പോളിസി എടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. പോളിസി എടുക്കുന്നതിന് മുമ്പ് നമ്മൾ ആദ്യം നമ്മുടെ ആവശ്യങ്ങൾ വിലയിരുത്തണം.

മുതിർന്ന പൗരന്മാർക്ക് ആന്വിറ്റി(വാർഷിക) പോളിസികൾ മതിയാകും. പരിരക്ഷയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ടേം പോളിസികൾ ലഭിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഉയർന്ന പ്രീമിയം അടച്ച് പോളിസികൾ എടുക്കാവുന്നതാണ്.

ഒരാൾക്ക് മുൻകാല രോഗങ്ങളുണ്ടെങ്കിൽപ്പോലും, പ്രീമിയം ലോഡിങ് ചില പരിമിതികളാൽ ബന്ധിതമായിരിക്കും. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം, ഒരു ഇൻഷുറൻസ് കമ്പനി പോളിസികൾ നിരസിച്ചേക്കാം. അതുകൊണ്ട് പ്രായാധിക്യമുണ്ടെങ്കിലും മുടങ്ങാതെ ഇൻഷുറൻസ് പോളിസികൾ എടുക്കണം.

ലൈഫ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കണം. ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ധാരാളം ഇനങ്ങൾ ഉണ്ട്. ചിലത് സംരക്ഷണം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ചിലത് ദീർഘകാല നിക്ഷേപം നടത്താൻ സഹായിക്കുന്നു. ചില പദ്ധതികൾ വിരമിച്ച ശേഷം പെൻഷൻ നൽകുന്നു. മറ്റ് ചില പോളിസികൾ ഓഹരി വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആജീവനാന്ത സംരക്ഷണം നൽകുന്ന നയങ്ങളുമുണ്ട്. അതിനാൽ, ഇൻഷുറൻസ് പ്ലാനുകളെ എല്ലാ സമയത്തും ഒരു നിക്ഷേപ പദ്ധതിയുമായോ മറ്റ് പദ്ധതികളുമായോ താരതമ്യം ചെയ്യാൻ കഴിയില്ല.

അതേസമയം, ഒരു പ്രത്യേക വിഭാഗത്തിലെ പോളിസിയെ മറ്റൊരു വിഭാഗത്തിലെ പോളിസിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സാധാരണയായി, ലൈഫ് ഇൻഷുറൻസ് പോളിസികൾ ദീർഘകാല പദ്ധതികളാണ്. പോളിസി ഉടമകൾ അടക്കുന്ന പ്രീമിയങ്ങൾക്ക് അവർ നികുതി ഇളവ് നൽകുന്നു. പോളിസി ഉടമയ്ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ അവർ നഷ്‌ടപരിഹാരവും നൽകുന്നു. നിക്ഷേപാധിഷ്‌ഠിത പദ്ധതികളിൽ ഇത്തരം ആനുകൂല്യങ്ങൾ ഉണ്ടാകില്ല.

യൂണിറ്റ്-ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനുകൾ (യുഎൽഐപി) ജീവന് സംരക്ഷണവും ദീർഘകാല നിക്ഷേപവും ഒരുക്കുന്നു. പുതിയ യുഎൽഐപി പ്ലാനുകളിൽ പ്രീമിയം പേയ്‌മെന്‍റുകൾ താരതമ്യേന കുറവാണ്. അപ്രതീക്ഷിതമായ ചിലവുകൾ വന്നാൽ നമുക്ക് ഭാഗികമായി ഇത് പിൻവലിക്കാം.

പോളിസി ഒരു വിശ്വാസ ഉടമ്പടി: ഒരു ഇൻഷുറൻസ് കമ്പനിയുടെ അടിസ്ഥാന തത്വം പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പോളിസിയിൽ നിശ്ചയിച്ചിരിക്കുന്ന നഷ്‌ടപരിഹാരം നൽകുക എന്നതാണ്. ഉടമയും കമ്പനിയും തമ്മിലുള്ള വിശ്വാസ ഉടമ്പടിയാണ് പോളിസി. അതിനാൽ, പോളിസി എടുക്കുന്ന ഒരു വ്യക്തി ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകണം. ഉദാഹരണത്തിന് ആരോഗ്യം, സാമ്പത്തിക സ്ഥിതി, ശീലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമായി പങ്കിടണം. കുടിശ്ശിക വരുത്താതെ പ്രീമിയം പേയ്‌മെന്‍റുകൾ കൃത്യമായി അടക്കണം. ഈ വിശദാംശങ്ങളെല്ലാം കൃത്യമായി നൽകിയാൽ, എന്തെങ്കിലും സംഭവിച്ചാൽ നഷ്‌ടപരിഹാരം നൽകാൻ കാലതാമസം ഉണ്ടാകില്ല. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ക്ലെയിമുകളുടെ പേയ്‌മെന്‍റുകൾ വേഗമേറിയതും പ്രശ്‌നരഹിതവുമാണ്.

സാമ്പത്തിക ആവശ്യങ്ങൾ പലവിധം: വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്‌ത സാമ്പത്തിക ആവശ്യങ്ങളാണുള്ളത്. ഇത് പരിഗണിച്ച്, നിങ്ങളുടെ സാമ്പത്തിക ആവശ്യകതയെയും ഭാവി ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി പോളിസികൾ തിരഞ്ഞെടുക്കണം. സംശയമുണ്ടെങ്കിൽ വിദഗ്‌ധരുടെ ഉപദേശം തേടാം. അനിശ്ചിതത്വങ്ങളിലും ദുഷ്‌കരമായ സമയങ്ങളിലും ശരിയായി തിരഞ്ഞെടുത്ത പോളിസി മാത്രമേ നിങ്ങളുടെ രക്ഷയ്‌ക്കെത്തുകയുള്ളൂവെന്ന് ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി എംഡിയും സിഇഒയുമായ ആർ എം വിശാഖ പറഞ്ഞു.

Also read: ബുദ്ധിശൂന്യമായി വായ്‌പകള്‍ എടുത്താല്‍ നിങ്ങള്‍ അകപ്പെടുക വലിയ സാമ്പത്തിക കുരുക്കില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.