ETV Bharat / business

ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണോ? എന്നാൽ ഇനി റീഫിനാൻസിങ് ചെയ്യാം - refinancing loan

ലോണ്‍ റീഫിനാൻസിങ് ചെയ്യുക എന്നാൽ നിലവിലുള്ള വായ്‌പ തിരിച്ചടയ്ക്കാന്‍ പലിശ കുറഞ്ഞ മറ്റൊരു വായ്‌പ എടുത്ത് കൂടുതൽ പലിശയുള്ള വായ്‌പ പൂർണമായും തിരിച്ചടക്കുക എന്ന രീതിയാണ്.

റീഫിനാൻസിങ്  ലോൺ റീഫിനാൻസിങ്  ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണോ  benefits of refinancing  refinancing loan  റീസ്ട്രക്‌ചറിങ്
റീഫിനാൻസിങ്
author img

By

Published : Jan 4, 2023, 11:36 AM IST

വായ്‌പ എടുത്ത തുക തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുകയാണോ. വളരെക്കാലം മുൻപ് എടുത്ത ലോണിന്‍റെ പലിശയും കൂട്ടുപലിശയും പതിന്മടങ്ങായത് കണ്ട് ഉറക്കമില്ലാതായിരിക്കുകയാണോ. നമുക്കു ചുറ്റും സമ്പത്തിക ബുദ്ധിമുട്ടുകളാൽ ബുദ്ധിമുട്ടുന്നവർ ഏറെയാണ്.

ഭവന വായ്‌പയായും വിദ്യാഭ്യാസ വായ്‌പയായും എടുത്ത ലോൺ തിരിച്ചടക്കാൻ കഴിയാതെ കടക്കെണിയിൽ അകപ്പെടുന്നവർ ഒരുപാടാണ്. സാമ്പത്തിക പ്രതിസന്ധികൾ വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും രാജ്യങ്ങളെയും വരെ ബാധിച്ചേക്കാം. അത്യാവശ്യ കാര്യങ്ങൾക്ക് വായ്‌പയെടുക്കുന്നത് സ്വാഭാവികമാണ്.

എന്നാൽ കൃത്യമായി വായ്‌പ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലാകുന്നവരാണ് മിക്കവരും. ലോണ്‍ മാനേജ്മെന്‍റ് എന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടുചെലവുകളും മറ്റു ചെലവുകളും കൂടെയാകുമ്പോൾ കുടുംബ ബജറ്റ് തകരാറിലാകും. കടക്കെണിയിൽ നിന്ന് കരകയറാൻ എന്ത് ചെയ്യാൻ കഴിയുമെന്നതാണ് പ്രധാനം.

ഉയർന്ന പലിശ നിരക്ക് കാരണം വായ്‌പ തിരിച്ചടക്കാൻ കഴിയുന്നില്ലെങ്കിൽ ലോൺ റീഫിനാൻസിങ് അല്ലെങ്കിൽ റീസ്ട്രക്‌ചറിങ് ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗം.

റീസ്ട്രക്‌ചറിങ് ചെയ്യുന്നതിനെ കുറിച്ച് അറിയാം: വായ്‌പ എടുത്ത തുക ഗഡുക്കളായി തിരിച്ചടക്കാൻ കഴിയാതെ വരുന്നതോടെ ബാങ്കുമായി നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തുക എന്നാതാണ് ലോൺ റീസ്ട്രക്‌ചറിങ് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സാമ്പത്തികസ്ഥിതിയും നിലവിലുള്ള തിരിച്ചടവ് കാലയളവും അടിസ്ഥാനമാക്കിയാണ് ബാങ്ക് പുതിയ നിബന്ധനകൾ രൂപപ്പെടുത്തുകയും ചെയ്യുന്നത്.

എന്നാൽ ലോൺ റീസ്ട്രക്‌ചറിങ് സൗകര്യം എപ്പോഴും ലഭ്യമാകണമെന്നില്ല. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമാണ് ബാങ്കുകൾ ലോൺ റീസ്ട്രക്‌ചർ ചെയ്യാൻ അനുവദിക്കുക.

എന്താണ് ലോൺ റീഫിനാൻസിങ്: കുറഞ്ഞ പലിശയുള്ള ഒരു വായ്‌ച പുതിയതായി എടുത്ത് കൂടിയ പലിശയുള്ള പഴയ വായ്‌പ പൂർണമായും തിരിച്ചടക്കുന്ന രീതിയാണ് ലോൺ റീഫിനാൻസിങ്‌. കുറഞ്ഞ പലിശ നിരക്കിന്‍റെ ആനുകൂല്യം നേടുന്നതിനും, യഥാര്‍ഥ വായ്‌പ തുകയക്ക് ടോപ്പ്- അപ്പ് നേടുന്നതിനും വേണ്ടിയാണ് പലരും റീഫിനാന്‍സിങ് ചെയ്യുന്നത്. പഴയ ലോണിന്‍റെയും പുതിയ വായ്‌പയുടെയും പലിശ നിരക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ വായ്‌പ തിരിച്ചടവിന് റീഫിനാൻസിങ് രീതി ഉപയോഗിച്ച് ലക്ഷങ്ങൾ ലാഭമുണ്ടാക്കുകയും ചെയ്യാം.

നിലവിലെ വായ്‌പയുള്ള ബാങ്ക് റീഫിനാൻസിങ് സമ്മതിക്കുന്നില്ലെങ്കിൽ വേറൊരു ബാങ്കിൽ നിന്നെടുക്കുകും ചെയ്യാം. ഫ്ലോട്ടിങ് പലിശനിരക്കുകൾ ഇനിയും വർധിക്കുമെന്ന പ്രതീക്ഷകൾ കണക്കിലെടുത്ത് നിങ്ങൾക്ക് ഫിക്‌സഡ് പലിശ നിരക്കിലേക്ക് മാറാം എന്നതാണ് റീഫിനാൻസിങ് ചെയ്യുന്നതിലെ മറ്റൊരു നേട്ടം. പുതിയ ലോണിന് പ്രൊസസിങ് ഫീസായി അധിക ഫീസ് ഈടാക്കുമെങ്കിലും റീഫിനാൻസിങ് ചെയ്യുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമായിരിക്കും.

ഓരോ മാസവും അടയ്‌ക്കേണ്ട തവണ സംഖ്യ കുറച്ചു കിട്ടാനും കൂടിയ പലിശ നിരക്കില്‍ നിന്നും രക്ഷ നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് വലിയ നേട്ടമായിരിക്കും റീഫിനാൻസിങ്.

റീഫിനാൻസിങ് രീതികൾ: മുഴുവൻ വായ്‌പയും അടച്ചുതീർത്തുള്ള റീഫിനാൻസിങ് രീതിയിൽ പഴയ വായ്‌പ പൂർണമായും അടച്ചുതീർത്ത് പലിശ കുറഞ്ഞ പുതിയ വായ്‌പയിലേക്ക് മാറാം. പല ഘട്ടങ്ങളായോ ഒറ്റ തവണയായോ വായ്‌പ തിരിച്ചടക്കാനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നുണ്ട്. എന്നാൽ മുൻകൂറായി തിരിച്ചടവ് നടത്തുമ്പോൾ പല ബാങ്കുകളും ഫീസ് ഈടാക്കും. ഈടായി നൽകിയ ആസ്‌തിയുടെ മൂല്യം ഉയരുമ്പോൾ അത് ഉപയോഗിച്ച് വായ്‌പ തിരിച്ചടക്കാൻ കഴിയുന്ന രീതിയുമുണ്ട്.

റീഫിനാൻസിങ് എപ്പോഴൊക്കെ ചെയ്യാം: ദീർഘവീക്ഷണമില്ലാതെ റീഫിനാൻസിങ് ചെയ്യുന്നത് ചിലപ്പോൾ നഷ്‌ടം വരുത്തിവയ്‌ക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചതിനുശേഷം മാത്രം റീഫിനാൻസിങ് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ച നിലയിലാണെങ്കിൽ ലോൺ റീഫിനാൻസ് ചെയ്യാം. അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ വായ്‌പ ലഭ്യമാകുമ്പോഴോ കൂടുതൽ വർഷങ്ങൾ വായ്‌പ തിരിച്ചടവിന് വേണമെന്ന് തോന്നുമ്പോഴോ കൂടെയുള്ള വായ്‌പ അപേക്ഷകനെ വേണ്ടെന്ന് വയ്‌ക്കണമെന്നുണ്ടെങ്കിലോ പുതിയ ആളെ വായ്‌പയിൽ ചേർക്കണമെന്നുണ്ടെങ്കിലോ റീഫിനാൻസിങ് ചെയ്യുന്നതാണ് നല്ലത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.