ന്യൂഡൽഹി: ഔഡിയുടെ മുൻനിര കാർ ഓഡി എ8-എൽ ന്‍റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചതായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി അറിയിച്ചു. 10 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ ബുക്കിങ് തുക.
3-ലിറ്റർ പെട്രോൾ പവർട്രെയിൻ, 48വി മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം, ക്വാട്രോ ഓൾ-വീൽ ഡ്രൈവ് എന്നീ പ്രത്യേകതകൾ ഉള്ള വാഹനം ആവേശകരമായ ഡ്രൈവിംഗ് ഡൈനാമിക്‌സ് നൽകുന്നതാണ് എന്ന് വാഹന നിർമാതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞു. ഔഡി എ8-എൽ ന് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. ഇന്ത്യയിൽ വാഹനത്തിന് നല്ല ഡിമാൻഡ് ആണ് ഉള്ളതെന്നും ഔഡിയുടെ ഇന്ത്യ മേധാവി ബൽബീർ സിംങ് ധില്ലൺ പറഞ്ഞു.
ചാഞ്ഞുകിടാക്കാവുന്ന സീറ്റ്, ഫൂട്ട് മസാജർ, തുടങ്ങി നിരവധി പ്രത്യേകതകളുള്ള റിയർ റിലാക്സേഷൻ പാക്കേജ് ഉൾപ്പെടെ ആഡംബര സൗകര്യങ്ങളും സവിശേഷതകളും നിരവധി കസ്റ്റമൈസേഷൻ പാക്കേജുകളും ഔഡി എ8-എൽ സജ്ജീകരിച്ചിരിക്കുന്നു.