ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന്‍റെ അശോക് ലെയ്‌ലാൻഡ് തങ്ങളുടെ ഏറ്റവും പുതിയ ടിപ്പർ എവിടിആർ 4825 (AVTR 4825) പുറത്തിറക്കി. നിർമാണ, ഖനന മേഖലകളിൽ കൂടുൽ ഉപകാരപ്രദമാകുന്ന തരത്തിലാണ് വാഹനത്തിന്‍റെ നിർമാണമെന്ന് കമ്പനി വ്യക്‌തമാക്കി. 19-55 ടൺ ഗ്രോസ് വെഹിക്കിൾ ഓഫ് വെയ്റ്റ് (GVW) വിഭാഗത്തിൽ നിരവധി ട്രക്കുകൾ പുറത്തിറക്കിയ കമ്പനിയുടെ ആദ്യത്തെ മോഡുലാർ ട്രക്ക് പ്ലാറ്റ്‌ഫോമാണ് എവിടിആർ (AVTR 4825).
-
Ashok Leyland’s AVTR 4825 Tipper is equipped with improved features to boost the performance of your business.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/7IsGljGKQz
— Ashok Leyland (@ALIndiaOfficial) August 17, 2022 " class="align-text-top noRightClick twitterSection" data="
">Ashok Leyland’s AVTR 4825 Tipper is equipped with improved features to boost the performance of your business.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/7IsGljGKQz
— Ashok Leyland (@ALIndiaOfficial) August 17, 2022Ashok Leyland’s AVTR 4825 Tipper is equipped with improved features to boost the performance of your business.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/7IsGljGKQz
— Ashok Leyland (@ALIndiaOfficial) August 17, 2022
ദ്രാവക കാര്യക്ഷമത, ഈട്, വിശ്വാസ്യത എന്നിവയിൽ ഈ ടിപ്പറുകൾ മുന്നിട്ട് നിൽക്കുന്നുവെന്നാണ് അശോക് ലെയ്‌ലാൻഡ് അവകാശപ്പെടുന്നത്. ശക്തമായ H6 4V എഞ്ചിൻ, ഹെവി ഡ്യൂട്ടി ഡ്രൈവ് ലൈനുകൾ എന്നിവയുടെ കരുത്തിലൂടെ നിർമാണം, ഖനനം എന്നി മേഖലകളിലെ ഗതാഗതത്തിന് അനുയോജ്യമായ ഇൻ-ക്ലാസ് പ്രകടനമാണ് എവിടിആർ 4825 നൽകുന്നതെന്നും കമ്പനി പറയുന്നു.
i-Gen6 സാങ്കേതിക വിദ്യയുള്ള 250 hp H-സീരീസ് 4V 6-സിലിണ്ടർ എഞ്ചിനാണ് ടിപ്പറുകൾക്ക് കരുത്തേകുന്നത്. പരുക്കൻ ഭൂപ്രദേശങ്ങളിലെ ഡ്രൈവബിലിറ്റി, വിശ്വാസ്യത, വേഗത്തിലുള്ള ടേൺ എറൗണ്ട് സമയം എന്നിവ കൂടുതൽ ഭാരം വഹിക്കാനും കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനും വാഹനത്തിന് കരുത്താകുമെന്നും കമ്പനി വ്യക്‌തമാക്കി.