ന്യൂഡല്‍ഹി: പുതിയ എയര്‍ലൈനായ ആകാശ എയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ പകുതിയോടെ ആദ്യത്തെ ബോയിങ് 737 മാക്‌സ് വിമാനം നിര്‍മാണകമ്പനിയില്‍ നിന്നും സ്വീകരിച്ച് ജൂലൈയോടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് വിമാനക്കമ്പനിയുടെ പദ്ധതി. ഇതിന്‍റെ ഭാഗമായി വിതരണത്തിന് തയ്യാറെടുക്കുന്ന യാത്ര വിമാനമായ ബോയിങ് 737 മാക്‌സിന്‍റെ ചിത്രങ്ങളും എയര്‍ലൈന്‍ പുറത്തുവിട്ടു.
-
Coming soon to Your Sky! ✈️#AvGeek pic.twitter.com/nPpR3FMpvg
— Akasa Air (@AkasaAir) May 23, 2022 " class="align-text-top noRightClick twitterSection" data="
">Coming soon to Your Sky! ✈️#AvGeek pic.twitter.com/nPpR3FMpvg
— Akasa Air (@AkasaAir) May 23, 2022Coming soon to Your Sky! ✈️#AvGeek pic.twitter.com/nPpR3FMpvg
— Akasa Air (@AkasaAir) May 23, 2022
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല, വ്യോമയാന വിദഗ്‌ദരായ വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരുടെ പിന്തുണയോടെയാണ് എയർലൈൻ പ്രവര്‍ത്തനം. വാണിജ്യ വിമാനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് എയര്‍ലൈനിന് 2021 ഓഗസ്‌റ്റില്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള തീരുമാനത്തില്‍ എയര്‍ലൈന്‍ എത്തിയത്.
-
Can’t keep calm! Say hi to our QP-pie! 😍#AvGeek pic.twitter.com/sT8YkxcDCV
— Akasa Air (@AkasaAir) May 23, 2022 " class="align-text-top noRightClick twitterSection" data="
">Can’t keep calm! Say hi to our QP-pie! 😍#AvGeek pic.twitter.com/sT8YkxcDCV
— Akasa Air (@AkasaAir) May 23, 2022Can’t keep calm! Say hi to our QP-pie! 😍#AvGeek pic.twitter.com/sT8YkxcDCV
— Akasa Air (@AkasaAir) May 23, 2022
72 മാക്‌സ് വിമാനങ്ങൾ വാങ്ങുന്നതിനായി 2021 നവംബർ 26നാണ് ആകാശ എയർ ബോയിങ്ങുമായി കരാർ ഒപ്പുവച്ചത്. യുഎസ്എയിലെ പോർട്ട്‌ലാൻഡിലെ ഉല്‍പാദനകേന്ദ്രത്തിലാണ് എയര്‍ലൈന് ആവശ്യമായ വിമാനങ്ങള്‍ തയ്യാറാകുന്നത്. ഉയർന്ന ഇന്ധനക്ഷമതയുള്ള സിഎഫ്എം ലീപ് ബി (CFM LEAP B) എഞ്ചിനാണ് മാക്‌സ് വിമാനത്തിന് കൂടുതല്‍ കരുത്താകുന്നതെന്ന് കമ്പനി ഇന്ന് (23 മെയ്) പറഞ്ഞു.
-
What do YAA think? 😎#AvGeek pic.twitter.com/AA7hMG86p3
— Akasa Air (@AkasaAir) May 23, 2022 " class="align-text-top noRightClick twitterSection" data="
">What do YAA think? 😎#AvGeek pic.twitter.com/AA7hMG86p3
— Akasa Air (@AkasaAir) May 23, 2022What do YAA think? 😎#AvGeek pic.twitter.com/AA7hMG86p3
— Akasa Air (@AkasaAir) May 23, 2022
2023 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ആഭ്യന്തര റൂട്ടുകളിലൂടെ 18 വിമാനങ്ങള്‍ പറത്താനും ആകശ എയര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയും വികസിക്കുന്ന ജനസംഖ്യയും വാണിജ്യ വിമാനങ്ങളുടെ ആവശ്യകത ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.