ETV Bharat / business

'പറക്കുന്നവരുടെ' ആരോഗ്യം സംരക്ഷിക്കാന്‍; ഇന്ത്യന്‍ പ്രാദേശിക വിഭവങ്ങളുമായി എയര്‍ ഇന്ത്യ

ആഭ്യന്തര റൂട്ടുകളിലോടുന്ന വിമാനങ്ങളില്‍ യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെട്ട പുതിയ മെനു അവതരിപ്പിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ

Air India  India  Tata  Domestic Flights  ആരോഗ്യം സംരക്ഷിക്കാന്‍  പ്രാദേശിക വിഭവങ്ങള്‍  പുതിയ മെനു  എയര്‍ ഇന്ത്യ  ആഭ്യന്തര റൂട്ടുകളിലോടുന്ന വിമാനങ്ങളില്‍  ടാറ്റ
'പറക്കുന്നവരുടെ' ആരോഗ്യം സംരക്ഷിക്കാന്‍; ഇന്ത്യന്‍ പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെട്ട പുതിയ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
author img

By

Published : Oct 3, 2022, 5:19 PM IST

ന്യൂഡല്‍ഹി: ആഭ്യന്തര റൂട്ടുകളിലെ വിമാനങ്ങള്‍ക്ക് പുതിയ ഇന്‍ ഫ്ലൈറ്റ് മെനു അവതരിപ്പിച്ച് ടാറ്റ എയര്‍ലൈന്‍സ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഉത്സവ സീസണ്‍ പ്രമാണിച്ച് പുതിയ മെനു അവതരിപ്പിച്ചത്. നഷ്‌ടത്തിലായ എയർലൈൻ സേവനങ്ങൾ നവീകരിക്കാനും, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന മേഖലയിൽ മൊത്തത്തിലുള്ള വിപണി വിഹിതം വർധിപ്പിക്കാനുമാണ് കമ്പനി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

രുചികരമായ ഭക്ഷണസാമഗ്രികള്‍, ട്രെൻഡിയായിട്ടുള്ള ലഘുഭക്ഷണങ്ങള്‍, മധുരപലഹാരങ്ങൾ എന്നിവയാണ് പുതിയ മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുവഴി ഇന്ത്യയുടെ തനതായ പ്രാദേശിക വിഭവങ്ങള്‍ പരിചയപ്പെടുത്തലുകൂടിയാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു. ഒക്‌ടോബർ ഒന്നിനാണ് കമ്പനി പുതിയ മെനു അവതരിപ്പിച്ചത്.

വിമാനയാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് പുതിയ മെനു രൂപകല്‍പന ചെയ്‌തതെന്നും ഡൊമസ്‌റ്റിക് റൂട്ടുകളില്‍ ഈ മെനു പുറത്തിറക്കിയതില്‍ തങ്ങള്‍ സന്തുഷ്‌ടരാണെന്നും എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ ​​പറഞ്ഞു.

അതേസമയം അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ പരിവർത്തന പദ്ധതിയായ 'വിഹാന്‍.എഐ' കഴിഞ്ഞ മാസം എയര്‍ ഇന്ത്യ പുറത്തിറക്കിയിരുന്നു. ഇതുവഴി 30 ശതമാനം ആഭ്യന്തര വിപണി വിഹിതം നേടാനാകുമെന്നും അന്താരാഷ്‌ട്ര പ്രവർത്തനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്താനും സഹായകമാകുമെന്ന് കമ്പനി ലക്ഷ്യമിടുന്നു. മാത്രമല്ല ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ 'വിസ്‌താര' മുഖേന ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡ്രീംലൈനർ വിമാനങ്ങളിൽ തത്സമയ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കി തുടങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.