തിരുവനന്തപുരം: ഒരാഴ്‌ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4765 രൂപയും പവന് 38120 രൂപയുമായി.
കഴിഞ്ഞയാഴ്‌ച ആറ് ദിവസം തുടര്‍ച്ചയായി വില ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്നായിരുന്നു വിലയിരുത്തലെങ്കിലും സ്വര്‍ണ വില കുറയുകയായിരുന്നു. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തു തുടങ്ങി. ഇതോട വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിൽ തുടരാനാണ് സാധ്യത.
also read: വനിത ബോക്‌സിങ് : ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വർണം ; ചരിത്രമെഴുതി നിഖാത്ത് സരിന്‍