ETV Bharat / business

ബജറ്റ് സ്മാർട്ട്‌ഫോണുകളുടെയും ടിവികളുടെയും വില ഉയർന്നത് എന്തുകൊണ്ട്

കൊവിഡിനെ തുടർന്ന് വിതരണ ശൃംഖലയിൽ വലിയ തടസങ്ങളാണ് കമ്പനികൾ നേരിടുന്നത്.

smartphones  smart tvs  price increase  സ്മാർട്ട്‌ഫോണുകളുടെ വില വർധന  സ്മാർട്ട് ടിവി  electronic device prices increase
ബജറ്റ് സ്മാർട്ട്‌ഫോണുകളുടെയും ടിവികളുടെയും വില ഉയർന്നത് എന്തുകൊണ്ടാണ്
author img

By

Published : Jul 3, 2021, 9:50 AM IST

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ജൂലൈ ഒന്ന് മുതൽ വർധിച്ചു. ബജറ്റ് സ്മാർട്ട്‌ ഫോണുകളുടെയും സ്മാർട്ട് ടിവികളുടെയും ഉൾപ്പെടെ വിലയിൽ മാറ്റമുണ്ടായി. പ്രധാനമായും 4ജി സ്മാർട്ട് ഫോണുകൾക്കാണ് കമ്പനികൾ വില കൂടിയത്.

Also Read: എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് പലിശ നിരക്ക് കുറയ്ക്കുന്നു

ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയ ചൈനീസ് ബ്രാന്‍റുകൾ ഫോണിന് വില വർധിപ്പിച്ചിട്ടുണ്ട്. സ്മാർട്ട്‌ ഫോണുകളുടെ വിലയിൽ 100 മുതൽ 1,000 രൂപ വരെയാണ് ഉയർന്നത്. ഷവോമി ഉത്പന്നങ്ങൾക്ക് മൂന്ന് മുതൽ ആറു ശതമാനം വരെ വില വർധനവാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടാവുക.

ഓപ്പോ എ 11, എ 15, എ 53 മോഡലുകൾക്ക് 500 മുതൽ 1,000 രൂപ വരെ വില വർധനവാണ് ഓപ്പോ പ്രഖ്യാപിച്ചു. അതേസമയം, സി 11, സി 20, സി 25 മോഡലുകളുടെ വില 200 രൂപ മുതൽ 500 രൂപ വരെ റിയൽമിയും വർധിപ്പിച്ചു. എന്നാൽ ആപ്പിൾ, സാംസങ്ങ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഫോണുകളുടെ ഫോണുകളെ വില വർധനവ് ബാധിച്ചേക്കില്ല.

വില വർധന എന്തുകൊണ്ട്

കൊവിഡിനെ തുടർന്ന് വിതരണ ശൃംഖലയിൽ കമ്പനികൾ നേരിടുന്ന തടസങ്ങളാണ് വിലയിൽ പ്രതിഫലിക്കുന്നത്. ചിപ്‌സെറ്റുകൾ, ഡിസ്‌പ്ലേ പാനലുകൾ, ഡിസ്‌പ്ലേ ഡ്രൈവർ, ബാക്ക് പാനലുകൾ, ബാറ്ററി എന്നിവ ഉൾപ്പടെയുള്ളവയുടെ വില വർധിച്ചതും പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ഗതാഗത, ഷിപ്പിംഗ് നിരക്കുകൾ എല്ലാ ഇലട്രോണിക് ഉപകരണ നിർമാതാക്കളെയും ബാധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.