ന്യൂഡല്‍ഹി: മെറ്റയുടെ നിയന്ത്രണത്തിലുള്ള മെസേജിങ് സര്‍വീസ് ആപ്പായ വാട്‌സ് ആപ്പ് ഇമോജി റിയാക്ഷന്‍സ് അവതരിപ്പിക്കുന്നു. ആറ് പ്രതികരണ ഇമോജികളാണ് വാട്‌സ് ആപ്പ് ഒരുക്കുന്നത്: ലൈക്ക്, പ്രണയം, ചിരി, ആശ്ചര്യം, ദു:ഖം. ഈ ഇമോജികളിലൂടെ സന്ദേശങ്ങളോട് എളുപ്പത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാനുള്ള സ്വകര്യമാണ് ഒരുക്കുന്നത്.
വാട്‌സ് ആപ്പിന്‍റെ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ ഇമോജി റിയാക്ഷന്‍സ് ലഭ്യമായി തുടങ്ങി. പുതിയ ഒരു ഫീച്ചര്‍ പുറത്തിറക്കുന്നതിന്‍റെ മുന്നോടിയായി അത് ഏതാനും ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ചെയ്യുന്നതിനെയാണ് ബീറ്റ ടെസ്റ്റിങ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ബീറ്റ ടെസ്റ്റിങ്ങിന് വേണ്ടിയാണ് ആപ്പുകളുടെ ബീറ്റ വേര്‍ഷന്‍.
ആപ്പിളിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് ബീറ്റ ഉപഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ ഉടനെ ലഭ്യമാക്കും. വാട്‌സ് ആപ്പിന്‍റെ ഡെസ്‌ക്ടോപ്പ് വേര്‍ഷനിലും പ്രതികരണ ഇമോജികള്‍ ലഭ്യമാക്കും. മറ്റ് മെസേജിങ് ആപ്പുകളായ ഫേസ്‌ബുക്ക് മെസെഞ്ചര്‍, ഗൂഗിളിന്‍റെ മെസേജസ് ആപ്പ്, ട്വിറ്റര്‍ എന്നിവയില്‍ ഇപ്പോള്‍ തന്നെ ഇമോജി റിയാക്ഷന്‍സ് ലഭ്യമാണ്.
ALSO READ: 'ഓര്‍ഡര്‍ ചെയ്ത് പത്ത് മിനിട്ട് കൊണ്ട് ഭക്ഷണം' ; വ്യക്തത വരുത്തി സൊമാറ്റോ