മുംബൈ: ബിഎസ്‌ഇ സൂചിക 147.37 പോയിന്‍റ് (0.36%) ഉയർന്ന് 41,599.72 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.90 പോയിന്‍റ് (0.33%) ഉയർന്ന് 12,256.80 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിഫ്റ്റി വ്യാപാരത്തിനിടയിൽ 12,311.20 എന്ന പുതിയ ഉയരത്തിൽഎത്തിയിരുന്നു.
സെൻസെക്‌സിൽ ഏറ്റവും ഉയർന്ന നേട്ടം ഇൻഫോസിസ് ഓഹരികൾക്കാണ്. 1.47 ശതമാനത്തോളമാണ് ഉയർന്നത്. അൾട്രാടെക് സിമന്‍റ്, മാരുതി, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ്, എച്ച്‌യുഎൽ എന്നീ ഓഹരികളും നേട്ടത്തിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, ഭാരതി എയർടെൽ എന്നിവക്ക് നഷ്‌ടം നേരിട്ടു. ആഗോള എണ്ണ വില ബാരലിന് 0.31 ശതമാനം ഇടിഞ്ഞ് 65.17 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കൂടി 71.03 രൂപയായി ഉയർന്നു.