തിരുവനന്തപുരം: വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ സംസ്ഥാനത്ത് അവശ്യസാധന വില കൂടാന്‍ സാധ്യത. കനത്ത മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ പ്രതിസന്ധി വ്യാപാരത്തെ ബാധിച്ചിട്ടില്ല. അരിക്കും പഞ്ചസാരക്കും മാത്രമാണ് നേരിയ വില വര്‍ധനവ് ഉള്ളത്. വയനാടിനെ ബാധിച്ച പ്രളയം ഇഞ്ചിവില വലിയ തോതിൽ കൂടാൻ കാരണമായേക്കും. വെള്ളപ്പൊക്കം നേരിട്ട മഹാരാഷ്ട്രയിൽ നിന്നെത്തുന്ന സവാളയ്ക്കും വില ഉയർന്നിട്ടുണ്ട്. മറ്റു പച്ചക്കറികൾക്ക് തത്കാലം വിലവ്യത്യാസമില്ല.
അരിക്കും പച്ചക്കറിക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാലാണ് പ്രളയം ബാധിച്ചിട്ടും വില കൂടാത്തത്. അതേസമയം തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന് മഴ തടസ്സമായാൽ അരി, പഴം, പച്ചക്കറി എന്നിവയ്ക്കും വില കൂടുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.