ന്യൂഡൽഹി: പൾസ് ഓക്‌സിമീറ്റർ, രക്തസമ്മർദ്ദം അളക്കുന്ന യന്ത്രങ്ങൾ, നെബുലൈസറുകൾ, ഗ്ലൂക്കോ മീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറഞ്ഞെന്ന് കേന്ദ്ര സർക്കാർ. ജൂലൈ 20 മുതൽ വിലയിൽ 88 ശതമാനം വരെ കുറവുണ്ടായി. ഈ മാസം ജൂലൈ 13ന് ആണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) അഞ്ച് ഇനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് വിജ്ഞാപനം ഇറക്കിയത്.
Also Read: ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക്
തുടർന്ന് 31 ശതമാനം മെഡിക്കൽ ഉപകരണ നിർമാതാക്കളും വില കുറച്ചെന്ന് കേന്ദ്ര രാസവസ്തു -രാസവള മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്‌ത പൾസ് ഓക്‌സിമീറ്ററുകൾക്ക് 47 ശതമാനവും സാധാരണ പൾസ് ഓക്‌സിമീറ്ററുകൾക്ക് 88 ശതമാനവും വില കുറഞ്ഞു. രക്തസമ്മർദ്ദം അളക്കുന്ന യന്ത്രങ്ങളുടെ വില 83 ശതമാനവും നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവയ്ക്ക് 77 ശതമാനവും ഗ്ലൂക്കോമീറ്ററിന് 80 ശതമാനവും ആണ് വിലയിൽ ഉണ്ടായ കുറവ്.
എല്ലാ ഉപകരണങ്ങളുടെയും ചില്ലറ വില്പന വില കർശനമായി നടപ്പാക്കുന്നതിന് സ്റ്റേറ്റ് ഡ്രഗ് കൺട്രോളർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.