ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലില്‍ 12 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും ഇന്ധന വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് ഇന്ധനവില സര്‍കാല റെക്കോഡിലാണുള്ളത്. നിലവില്‍ പെട്രോളിന് 83.71 രൂപയാണ് വില. 73.87 രൂപയാണ് ഡീസലിന് ഈടാക്കുന്നത്. രാജ്യവ്യാപകമായി വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
കൊവിഡ് വ്യാപനം കുറയുന്നതോടെ ഇന്ധനത്തിന് ഡിമാന്‍റ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രകടിപ്പിക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില 50തില്‍ നിന്നും 52 ഡോളറില്‍ എത്തി. അതേസമയം ഡിസംബര്‍ ഏഴിന് ഇന്ധന വില 83.71ല്‍ എത്തിയിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില മാര്‍ച്ചിന് ശേഷം 12 ഡോളര്‍ വര്‍ദ്ധിച്ചു.
അതേസമയം 2018 ഓക്ടോബറില്‍ പെട്രോളിന് 80.08 രൂപയായിരുന്നു വില. തലസ്ഥാനത്ത് പെട്രോളിന് എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 84 രൂപയാണ് വില. അതേസമയം കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 2.65 രൂപയും ഡിസലിന് 3.41 രൂപയും വര്‍ദ്ധിച്ചിരുന്നു. ഇന്ധന വിതരണ കമ്പനികള്‍ക്ക് ദിനംപ്രതി വില നിയന്ത്രിക്കാന്‍ അനുമതി നല്‍കിയതോടെ കൊവിഡ് കാലത്ത് വലിയ ചാഞ്ചാട്ടം വിലയില്‍ നേരിട്ടിരുന്നു.