ETV Bharat / business

വില കുറയാതെ സവാളയും തക്കാളിയും - സവാള വില ഡൽഹി

സർക്കാർ നടപടികൾ ഉണ്ടായിട്ടും ഡൽഹിയിൽ ചില്ലറ വിപണിയിൽ  സവാള, തക്കാളി വില കിലോക്ക് 60-70 രൂപയായി തുടരുന്നു .

ഡൽഹിയിൽ സവാള, തക്കാളി വില കുറവില്ല
author img

By

Published : Oct 31, 2019, 1:59 PM IST

ന്യൂഡൽഹി: സർക്കാർ നിർദ്ദേശമുണ്ടായിട്ടും ഡൽഹിയിൽ ചില്ലറ വിപണിയിൽ സവാള, തക്കാളി വില ഉയർന്ന നിലയിൽ തുടരുന്നു.കിലോക്ക് 60-70 രൂപ വരെയാണ് നിലവിലെ നിരക്ക്. വാണിജ്യ ഡാറ്റ പ്രകാരം ഗുണനിലവാരവും പ്രദേശവും അനുസരിച്ച് കിലോക്ക് 70 രൂപ വരെ ഈടാക്കുന്നുണ്ട്.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ വിവര പ്രകാരം എൻ‌സി‌ആർ മേഖലയിൽ ഉള്ളി വിലകിലോക്ക് 55 രൂപയും തക്കാളി കിലോക്ക് 53 രൂപയുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള മദർ ഡയറിയുടെ സഫാൽ ഔട്ട്‌ലെറ്റുകൾ, സഹകരണ നഫെഡ്, എൻ‌സി‌സി‌എഫ് എന്നിവയിലൂടെ ഡൽഹിയിൽ സർക്കാർ വിതരണം വർധിപ്പിച്ചെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ വില ഉയർന്ന നിലയിൽ തുടരുകയാണ്.

സഫാലിന്‍റെ 400 ഓളം ഔട്ട്‌ലെറ്റുകളിൽ ഉള്ളിക്ക് കിലോക്ക 23.90 രൂപയും തക്കാളി കിലോക്ക് 55 രൂപയും ആണ്. സർക്കാരിന്‍റെ ബഫർ സ്റ്റോക്കിൽ നിന്നാണ് സവാള നൽകുന്നത്.സവാള ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതാണ് വിലക്കയറ്റത്തിന് കാരണമായത്.

വേനൽക്കാല വിളയെത്തുന്നതോടെ വരും ദിവസങ്ങളിൽ തക്കാളിയുടെയും ഉള്ളിയുടെയും വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Intro:Body:

Onion, tomato are being sold at up to Rs 70 per kg in Delhi depending on the quality and locality, as per trade data.

New Delhi: Onion and tomato prices continue to remain high in the range of Rs 60-70/kg in the retail markets of the national capital despite government measures.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.