ടോക്കിയോ: ഇറാഖിൽ യുഎസ് സേനക്കെതിരെ ടെഹ്‌റാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില ബുധനാഴ്‌ച ഉയർന്നു. 4.53 ശതമാനം ഉയർന്ന് ബാരൽ വില 65.54 യുഎസ് ഡോളറിലെത്തി.
ആഗോള ഓഹരി വിപണികൾ നഷ്‌ടത്തിലാണ്. ടോക്കിയോ ഓഹരികൾ കുത്തനെ ഇടിഞ്ഞു. നിക്കി 225 സൂചിക 2.5 ശതമാനം ഇടിഞ്ഞു. ടോപിക്‌സ് സൂചിക 2 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. കൂടുതൽ സുരക്ഷിത നിക്ഷേപമായ യെൻ ലേക്കുള്ള നിക്ഷേപകരുടെ നീക്കം ജപ്പാൻ ഓഹരി വിപണികളേയും ബാധിക്കുന്നു.