ETV Bharat / business

മാധ്യമ, വിനോദ മേഖലയുടെ വളര്‍ച്ച 4.1 ലക്ഷം കോടിയാകുമെന്ന് റിപ്പോർട്ട് - മാധ്യമ വ്യവസായ മേഖല

ഇന്‍റർനെറ്റ് അധിഷ്ഠിത മേഖലയെ കൂടാതെ പരമ്പരാഗത മാധ്യമ രംഗവും അടുത്ത അഞ്ച് കൊല്ലത്തിനുള്ളിൽ വളർച്ച നേടുമെന്ന് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് & മീഡിയ ഔട്ട്ലുക്ക് റിപ്പോർട്ട് 2021-25.

media entertainment sector  വിനോദ വ്യവസായ മേഖല  മാധ്യമ വ്യവസായ മേഖല  Global Entertainment & Media Outlook 2021-2025
മാധ്യമ, വിനോദ വ്യവസായ മേഖല 4.1 ലക്ഷം കോടിയിലെത്തുമെന്ന് റിപ്പോർട്ട്
author img

By

Published : Jul 12, 2021, 6:10 PM IST

Updated : Jul 12, 2021, 7:22 PM IST

ന്യൂഡൽഹി : രാജ്യത്തെ മാധ്യമ, വിനോദ വ്യവസായ മേഖല 2021-25ഓടെ 412,656 കോടിയിലെത്തുമെന്ന് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് & മീഡിയ ഔട്ട്ലുക്ക് റിപ്പോർട്ട്. കൊവിഡ് പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആളുകളുടെ മാറ്റത്തെ ത്വരിതപ്പെടുത്തിയെന്നും റിപ്പോർട്ട് വിലയിരുത്തി.

ഇന്‍റർനെറ്റ് പരസ്യ വിപണി

ഇക്കാലയളവിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്‍റർനെറ്റ് പരസ്യ വിപണിയാകും ഇന്ത്യ. 18.8 ശതമാനം വളർച്ച രാജ്യത്തെ ഇന്‍റർനെറ്റ് പരസ്യ വിപണി നേരിടും.

2020ൽ ഇന്ത്യയിലെ ഗ്രാമീണ ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം(227 മില്യൺ) മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണത്തെ(207) മറികടന്നിരുന്നു. 2025 ആകുമ്പോഴേക്കും ഇന്‍റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 900 മില്യണിൽ എത്തും.

ഒ.ടി.ടി, ഇന്‍റർനെറ്റ് പരസ്യംചെയ്യൽ, വീഡിയോ ഗെയിമുകൾ, ഇ-സ്പോർട്സ്, ഇന്‍റർനെറ്റ് ആക്‌സസ് മേഖലകൾ എന്നിവ ഇരട്ട അക്ക വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു.

Also Read: 25 വർഷം പഴക്കമുള്ള വീഡിയോ ഗെയിം ; വില 11 കോടിയിലധികം

2020 ൽ ഇന്ത്യയിൽ മൊബൈൽ പരസ്യത്തിൽ നിന്നുള്ള ആകെ വരുമാനം 7,331 കോടി രൂപയായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 22,350 കോടി രൂപയിലെത്തും. പരസ്യവും സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത സേവനങ്ങളുടെ വരുമാനവും 2020ൽ 9,678 കോടി രൂപ ആയിരുന്നത് 2025ൽ 21,589 കോടി രൂപയാകും.

ഏഷ്യ- പസഫിക്കിലെ മൂന്നാമത്തെ വലിയ വീഡിയോ ഓണ്‍ ഡിമാന്‍റ് വിപണിയാണ് ഇന്ത്യ. ചൈനയും ജപ്പാനുമാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ. എസ്‌വി‌ഡി (സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ഓൺ ഡിമാൻഡ്) സേവനങ്ങൾ 2025 ഓടെ 1.2 ബില്യൺ ഡോളര്‍ (8934 കോടി രൂപ) വർധിച്ച് 2.7 ബില്യൺ ഡോളറായി (20,102 കോടി രൂപ) വളരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

പരമ്പരാഗത മാധ്യമങ്ങളും നേട്ടമുണ്ടാക്കും

ടിവി പരസ്യ വിപണിയും നേട്ടമുണ്ടാക്കുമെന്ന് ഗ്ലോബൽ എന്‍റർടൈൻമെന്‍റ് & മീഡിയ ഔട്ട്ലുക്ക് റിപ്പോർട്ട് പ്രവചിക്കുന്നു. 2025 ഓടെ ടിവി പരസ്യ വരുമാനം 50,586 കോടി രൂപയിലെത്തും. 2020ൽ ടിവി കാണുന്നവരുടെ എണ്ണം 6.9 ശതമാനമായി ഉയർന്നിരുന്നു. രാജ്യത്ത് ഇപ്പോൾ 210 ദശലക്ഷത്തിലധികം കുടുംബങ്ങളിൽ ടിവി ഉണ്ട്.

2020ൽ കൊവിഡ് മൂലം സിനിമ മേഖലയിലെ വരുമാനം 5 ശതമാനം ഇടിഞ്ഞ് 2,652 കോടി രൂപയിലെത്തിയിരുന്നു. എന്നാൽ 2025 അവസാനത്തോടെ സിനിമ മേഖല 39.3% വളർച്ച നേടി 13,857 കോടി രൂപയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: വാവെയ്‌ ബാൻഡ് 6; ഇന്ത്യയിൽ ജൂലൈ 12 മുതൽ

2020ൽ ഇന്ത്യലെ പത്ര- മാസികകളുടെ വിപണി 26,299 കോടി രൂപയായിരുന്നു. 2025ൽ എത്തുമ്പോൾ ഈ വിപണി 1.82 ശതമാനത്തിന്‍റെ വളർച്ച നേടും. കൊവിഡിനെ തുടർന്ന് 2020ൽ അച്ചടി മേഖലയിലെ പരസ്യ വരുമാനം 12 ശതമാനവും സർക്കുലേഷൻ വരുമാനം 4 ശതമാനവും ഇടിഞ്ഞിരുന്നു.

സമാന സാഹചര്യമാണ് റേഡിയോ, പോഡ്‌കാസ്റ്റ്, സംഗീത മേഖലകള്‍ നേരിടുന്നത്. ഇന്ത്യയിലെ സംഗീത, റേഡിയോ, പോഡ്‌കാസ്റ്റ് വിപണി വരുമാനം 2020ൽ 4,626 കോടി രൂപയായി കുറഞ്ഞു. കൊവിഡ് മൂലം രാജ്യത്തെ തത്സമയ സംഗീത പരിപാടികളിൽ നിന്ന് മാത്രം ഈ മേഖലയ്‌ക്ക് ഏകദേശം 522 കോടി രൂപയുടെ വരുമാന നഷ്ടമാണ് കൊവിഡ് മൂലം ഉണ്ടായത്.

പരസ്യ വരുമാനത്തിലൂടെ സേവനം നൽകുന്ന മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ 2020ൽ 1,088 കോടി രൂപ വരുമാനം നേടി. എന്നാൽ ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് സബ്‌സ്ക്രിപ്ഷന്‍ വരുമാനത്തിൽ നിന്ന് 581 കോടി രൂപമാത്രമാണ് ലഭിച്ചത്. സംഗീതം, റേഡിയോ, പോഡ്‌കാസ്റ്റ് വിപണികൾ ചേർന്ന് 2020-25 കാലഘട്ടത്തിൽ 19.1 ശതമാനം വളർച്ച നേടുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

Last Updated : Jul 12, 2021, 7:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.