മുംബൈ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 3100 പോയിന്‍റ് ഇടിഞ്ഞ് 31,000ൽ എത്തി. നിഫ്റ്റി 868.25 പോയിന്‍റ് താഴ്ന്നു. ഓഹരിവിപണിയിൽ ഒരു ദിവസം രേഖപ്പെടുന്ന ഏറ്റവും വലിയ ഇടിവാണിത്.
എസ്‌ബിഐ, ഒഎൻജിസി, ആക്‌സിസ് ബാങ്ക്, ഐടിസി, ടൈറ്റൻ, ബജാജ് ഓട്ടോ, ടിസിഎസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾക്കാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. കൂടാതെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 49 പൈസ കുറഞ്ഞ് 74.17 ആയി. ക്രൂഡ് ഓയിൽ ബാരലിന് 5.50 ശതമാനം ഇടിഞ്ഞ് 33.82 ഡോളറിലെത്തി.
ലോകാരോഗ്യ സംഘടന കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതാണ് ഓഹരി വിപണികൾക്ക് തിരിച്ചടിയായത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് 30 ദിവസം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും ആഗോള വിപണികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ലോക രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള വിപണിയെ ആശങ്കയിലാക്കുന്നുണ്ട്.