ഹൈദരാബാദ്: ഇന്ത്യയിലേക്കുള്ള പാമോയിൽ ഇറക്കുമതിയിൽ ഇന്തോനേഷ്യയെ മറികടന്ന് മലേഷ്യ ഒന്നാമതെത്തി. സോൾവന്‍റ് അബ്‌സ്ട്രോക്ഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച ഡേറ്റ പുറത്ത് വിട്ടത്. 2020-21 സാമ്പത്തിക വർഷമാണ് മലേഷ്യയുടെ നേട്ടം.
Also Read: യു.എ.ഇയിലേക്ക് പോകാനൊരുങ്ങുകയാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
ഈ സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് 2.42 ദശലക്ഷം ടണ്‍ പാമോയിലാണ് മലേഷ്യ കയറ്റി അയച്ചത്. കയറ്റുമതിയിൽ 238 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. അതേ സമയം ഇക്കാലയളവിൽ ഇന്ത്യോനേഷ്യയുടെ പാമോയിൽ കയറ്റുമതി 32 ശതമാനം കുറഞ്ഞ് 2 ദശലക്ഷം ടണ്ണിലെത്തി.
ഇന്ത്യോനേഷ്യൻ ഇറക്കുമതി കുറയാൻ കാരണം
2020 ഡിസംബർ മാസം ഭക്ഷ്യ എണ്ണയുടെ കയറ്റുമതിയിന്മേൽ ഇന്തോനേഷ്യൻ സർക്കാർ നികുതി വർധിപ്പിച്ചതാണ് പാമോയിൽ വരവ് കുറയാൻ കാരണം. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് പാമോയിൽ കയറ്റുമതിയിന്മേലുള്ള കയറ്റുമതി ചുങ്കം. ജൂൺ മാസം ഇന്തോനേഷ്യ ഒരു ടണ്ണിന് 438 ഡോളർ ഇറക്കുമതി ചുങ്കം ചുമത്തിപ്പോൾ മലേഷ്യയിൽ ഇത് 90 ഡോളർ ആണ്.
പാമോയിൽ അധിഷ്ടിത ബയോ-ഡീസൽ ഉത്പാദനത്തിന് ഫണ്ട് കണ്ടെത്തുകയും ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉപയോഗം വർധിപ്പിക്കുകയുമാണ് ഇന്തോനേഷ്യയുടെ ലക്ഷ്യം. അതേ സമയം ഇന്തോനേഷ്യ വീണ്ടും നികുതി ഇളവ് പ്രഖ്യാപിക്കുകയാണെങ്കിൽ കയറ്റുമതിയിൽ വർധന ഉണ്ടാവാം.