മുംബൈ: എൽഐസി ഹൗസിംഗ് ഫിനാൻസ് വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്‌പകളുടെ പലിശ നിരക്കാണ് കുറച്ചത്. പുതുക്കിയ പലിശ നിരക്ക് 6.66 ശതമാനമാണ്. 2021 ഓഗസ്റ്റ് 31 വരെയാണ് പുതിയ പലിശ നിരക്കിന്‍റെ കാലാവധി.
എൽഐസിയുടെ എക്കാലത്തെയും കുറഞ്ഞ ഭവന വായ്‌പ പലിശ നിരക്കാണിത്. സിബിൽ സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് വായ്‌പ നൽകുക. പരമാവധി 30 വർഷത്തെ കാലാവധിയിലാണ് ലോണ്‍ അനുവദിക്കുക. എൽഐസിയുടെ (HomY app) ആപ്ലിക്കേഷനിലൂടെ വായ്‌പക്ക് അപേക്ഷിക്കാവുന്നതാണ്.
Also Read: ആദ്യമായി 609 ബില്യൺ ഡോളറിലെത്തി ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം
കൊവിഡിന്‍റെ ആഘാതം കണക്കിലെടുത്ത് സ്വന്തമായി ഒരു വീട് സ്വന്തമാക്കാനുള്ള ആളുകളുടെ ആഗ്രഹം പൂർത്തീകരിക്കുക എന്ന ലക്ഷ്യമാണ് എൽഐസി ഹൗസിംഗ് ഫിനാൻസിന്‍റേതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിശ്വനാഥ് ഗൗഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.