ETV Bharat / business

തെലങ്കാന സർക്കാരുമായി ചർച്ച; കിറ്റെക്‌സ് ഓഹരി വില ഉയരുന്നു - കിറ്റെക്‌സ് ഓഹരി വില

കഴിഞ്ഞ ജൂണ്‍ 30ന് ആണ് കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ ലോകത്ത് തന്നെ രണ്ടാമതായ കിറ്റെക്‌സ് കേരളത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച 3,500 കോടിയുടെ നിക്ഷേപം പിൻവലിച്ചത്.

kitex  kitex garments  kitex garments share price  kitex share price  കിറ്റെക്‌സ് ഓഹരി വില  കിറ്റെക്‌സ്
തെലങ്കാന സർക്കാരുമായി ചർച്ച; കിറ്റെക്‌സ് ഓഹരി വില ഉയരുന്നു
author img

By

Published : Jul 9, 2021, 2:17 PM IST

തെലങ്കാന സർക്കാരുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് ശനിയാഴ്ച ചർച്ച നടത്തും എന്ന വാർത്തകളെ തുടർന്ന് കിറ്റക്‌സ് ഗാർമെന്‍റ്സ് ഓഹരി വിപണിയിൽ മുന്നേറുന്നു. വിപണിയിൽ ഇപ്പോൾ 136.05 രൂപയിലാണ് കിറ്റെക്‌സ് വ്യാപാരം നടത്തുന്നത്. 16 ശതമാനത്തിലധികം ഉയർച്ചയാണ് കിറ്റെക്‌സിന്‍റെ ഓഹരികൾക്കുണ്ടായത്. വെള്ളിയാഴ്‌ച 123.40 രൂപയ്‌ക്കാണ് കിറ്റക്‌സ് ഓഹരികൾ വ്യാപാരം നടത്തിയത്.

Also READ:കൊവിഡ് കാല ആശ്വാസം; മൈക്രോസോഫ്റ്റില്‍ എല്ലാ ജീവനക്കാർക്കും ബോണസ്

കഴിഞ്ഞ ജൂണ്‍ 30ന് ആണ് കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ ലോകത്ത് തന്നെ രണ്ടാമതായ കിറ്റെക്‌സ് കേരളത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച 3,500 കോടിയുടെ നിക്ഷേപം പിൻവലിച്ചത്. 2021 മാർച്ച് പാദത്തിൽ കിറ്റെക്സിന്‍റെ ലാഭത്തിൽ 49.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 9.73 കോടിയായിരുന്നു കമ്പനിയുടെ അറ്റ ലാഭം. കഴിഞ്ഞ വർഷം ഇതേ സമയം 12.22 കോടി രൂപയായിരുന്നു ലാഭം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.