തെലങ്കാന സർക്കാരുമായി ചർച്ചകൾ നടത്തിയതിന് പിന്നാലെ കിറ്റെക്‌സ് ഓഹരി വിപണിയിൽ 19.15 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്‌സ് ഗാർമെന്‍റ്സിന്‍റെ ഓഹരി മൂല്യം 23.15 രൂപ വർധിച്ച് 140.55ൽ എത്തി. തെലങ്കാന സർക്കാരുമായി ചർച്ചകൾ നടത്തും എന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്‌സ് നേട്ടത്തോടെയാണ് രാവിലെ വ്യാപാരം തുടങ്ങിയത്.
Also Read: കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് തെലങ്കാനയില്‍: കെടിആറുമായി കൂടിക്കാഴ്‌ച നടത്തി
3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് തെലങ്കാന സർക്കാരുമായി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് ചർച്ച നടത്തിയത്. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം നിർത്തിയത്. ബിഎസ്‌സി സെൻസെക്സ് 182.75 പോയിന്‍റ് ഇടിഞ്ഞ് 52,386ലും എൻഎസ്‌സി നിഫ്റ്റി 38.10 പോയിന്‍റ് ഇടിഞ്ഞ് 15,689.80ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.