ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന - സ്വർണവില

ഗ്രാമിന് 10 രൂപയാണ് കൂടിയത്.

kerala gold silver price  kerala gold price  silver price  സ്വർണവില  സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
author img

By

Published : Aug 23, 2021, 11:33 AM IST

സംസ്ഥാനത്ത് തിങ്കളാഴ്‌ച സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4425 രൂപയിലെത്തി. ഞായറാഴ്‌ച സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. സംസ്ഥാനത്ത് ഒരു കിലോ വെള്ളിക്ക് 61,700 രൂപയാണ് വില.

Also Read: പേപാൽ ക്രിപ്റ്റോ കറൻസി സേവനം യുകെയിൽ ആരംഭിച്ചു

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വർണവില 10 ഗ്രാമിന് 57 രൂപ വർധിച്ച് 47,215ൽ എത്തി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 1816.7 ഡോളറാണ്.

ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തിൽ 36,000 രൂപയായിരുന്ന സംസ്ഥാനത്തെ സ്വർണവില പിന്നീട് തുടർച്ചയായി ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.