മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി എമർജൻസി ഡാറ്റാ ലോൺ സൗകര്യം പ്രഖ്യാപിച്ചു. പ്രതിദിന ഡേറ്റ തീരുമ്പോൾ തന്നെ തൽക്ഷണം ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാതെ തന്നെ ഡാറ്റ ആഡ് ഓൺ ലഭിക്കുന്നതിന് ഈ സൗകര്യം സഹായിക്കുമെന്ന് ജിയോ അറിയിച്ചു.
Also Read: കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ
എമർജൻസി ഡാറ്റ ലോൺ ആക്ടിവേറ്റ് ചെയ്യുന്നതിന് പണം നൽകി റീചാർജ് ചെയ്യേണ്ടതില്ല. പണം പിന്നീട് അടച്ചാൽ മതിയാകും. നിലവിൽ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 1 ജിബി മുതൽ അഞ്ച് പ്ലാനുകളിലുള്ള എമർജൻസി ഡാറ്റ ലോൺ പായ്ക്കുകൾ ലഭ്യമാണ്. ഒരു ജിബി അധിക ഡാറ്റയ്‌ക്കക് 11 രൂപയാണ് ജിയോ ഈടാക്കുന്നത്.
എമർജൻസി ഡാറ്റ ലോൺ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
- മൈ ജിയോ അപ്ലിക്കേഷൻ തുറന്ന് പേജിന്‍റെ മുകളിൽ ഇടതു വശത്തുള്ള മെനു തെരഞ്ഞെടുക്കുക
- മെനുവിൽ നിന്ന് എമർജൻസി ഡാറ്റ ലോണിൽ ക്ലിക്ക് ചെയ്യുക
- ഏത് ആഡ് ഓൺ പാക്ക് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക, തുടർന്ന് പ്ലാൻ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.