ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയുടെ പ്രോസ്പെക്‌ടസ് (ഐപിഒ) സൗദി അരാംകോ അവതരിപ്പിച്ചു. ഏകദേശം 1.2-2.3 ട്രില്യൺ ഡോളർ വരെ സമാഹരിക്കുകയാണ് അരാംകോയുടെ ലക്ഷ്യം.
സൗദി അരാംകോ പ്രഥമ ഓഹരി വിൽപനക്കായി സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തഡാവുൾ) ആണ് പ്രോസ്പെക്ടസ് നൽകിയത് .
പ്രോസ്‌പെക്ടസില്‍ എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നോ വില എത്രയെന്നോ പറയുന്നില്ല. ഓഹരിവില എത്രയെന്ന് സബ്സ്‌ക്രിപ്ഷന്‍ അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസമായ ഡിസംബർ അഞ്ചിനാണ് തീരുമാനിക്കുക.
ലോകത്തെ ഏറ്റവും വലിയഎണ്ണ-വാതക കമ്പനിയായ സൗദി അരാംകോ, പൂർണ്ണമായും സൗദി അറേബ്യ സർക്കാറിന്‍റെ ഉടമസ്ഥതയിലാണ്. ലോകത്തിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയാണിത്.
ലോകത്തെ എണ്ണ ഉൽപാദനത്തിൽ പത്ത് ശതമാനത്തോളം സംഭാന ചെയ്യുന്നത് സൗദി അരാംകോയാണ്.