ETV Bharat / business

ക്രെഡിറ്റ് സ്കോര്‍ എങ്ങനെ വര്‍ധിപ്പിക്കാം ; അറിയേണ്ടതെല്ലാം - ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിനുള്ള കാരണങ്ങള്‍

വായ്പകള്‍ ലഭിക്കുന്നതിനും അതിന്‍മേലുള്ള പലിശയില്‍ ഇളവുകള്‍ കിട്ടുന്നതിനും ക്രെഡിറ്റ് സ്കോര്‍ പ്രധാനമാണ്. ബാങ്ക്ബസാര്‍ ഡോട് കോം സിഇഒ അധില്‍ ഷെട്ടി എഴുതുന്നു

How to improve credit score:  consequence of Delayed payment of emi  loan settlement and its impact on your credit score  ക്രെഡിറ്റ് സ്കോര്‍ എങ്ങനെ ഉയര്‍ത്താം  ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിനുള്ള കാരണങ്ങള്‍  ഇഎംഐ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ സംഭവിക്കുന്നത്
ക്രെഡിറ്റ് സ്കോര്‍ വര്‍ധിപ്പിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍
author img

By

Published : Feb 8, 2022, 8:45 PM IST

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരാളുടെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 750 എന്ന മികച്ച ക്രെഡിറ്റ് സ്കോര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ വായ്പകള്‍ പെട്ടെന്ന് ലഭിക്കുന്നതിനും അതില്‍ പലിശ കുറയുന്നതിനുമൊക്കെ സഹായിക്കും. സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ 750 എന്ന ക്രെഡിറ്റ് സ്കോര്‍ നമുക്ക് നേടാവുന്നതാണ്.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ സമയത്തിന് അടയ്ക്കുക എന്നുള്ളത് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ആവശ്യമാണ്. ക്രെഡിറ്റ് സ്കോര്‍ 700ന് താഴെയാണെങ്കില്‍, നിങ്ങളുടെ വായ്പ അപേക്ഷ ബാങ്കുകള്‍ നിരസിച്ചേക്കാം. ഒരു പക്ഷെ വായ്പ അനുവദിക്കപ്പെട്ടാല്‍ തന്നെ അതിന്‍മേലുള്ള പലിശ സാധാരണയിലും കൂടുതലുമായിരിക്കും.

വായ്പ തവണകള്‍ കൃത്യമായി അടയ്ക്കുക

വായ്പ തവണകള്‍ കൃത്യമായി അടച്ചില്ലെങ്കിലും ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. മൂന്ന് മാസം തുടര്‍ച്ചയായി മാസത്തവണകള്‍ മുടങ്ങുകയാണെങ്കില്‍ ആ വായ്പയെ ബാങ്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കും. പിന്നെയും വായ്പ തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ തിരിച്ച് പിടിക്കാനായി ബാങ്ക് ശ്രമം ആരംഭിക്കും. ഈ ഘട്ടത്തെ സ്റ്റെല്‍മെന്‍റ് ഓപ്ഷന്‍ എന്ന് വിളിക്കുന്നു.

ബാങ്കും വായ്പ സ്വീകരിച്ചയാളും തമ്മില്‍ എത്തിചേര്‍ന്ന കരാര്‍ പ്രകാരമുള്ള തുകയടക്കുകയാണെങ്കില്‍ ബാങ്ക് വായ്പ എഴുതി തള്ളുന്നു. വായ്പ എഴുതി തള്ളിയ കാര്യം ബാങ്ക് ക്രെഡിറ്റ് ബോര്‍ഡിനേയും അറിയിക്കുന്നു. എന്നാല്‍ ഈ സെറ്റില്‍മെന്‍റ് ഭാവിയില്‍ നിങ്ങള്‍ വായ്പയെടുക്കുമ്പോള്‍ ബാധിക്കുന്നു. നിങ്ങള്‍ക്ക് വായ്പ അനുവദിക്കണമോ എന്ന കാര്യത്തില്‍ ബാങ്ക് പുനരാലോചന നടത്തും.

സെറ്റില്‍മെന്‍റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതെസമയം സെറ്റില്‍മെന്‍റ് ഓപ്ഷനില്‍ ലോണ്‍തുക മുഴുവനും അടയ്ക്കുകയാണെങ്കില്‍ വായ്പ സെറ്റില്‍ ചെയ്തു എന്നതിന് പകരം വായ്പ ക്ലോസ് ചെയ്തു എന്നാണ് ക്രെഡിറ്റ് ബോര്‍ഡിനെ അറിയിക്കുക. അങ്ങനെവരുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ വര്‍ധിക്കുന്നു. നിങ്ങള്‍ക്ക് ഭാവിയില്‍ വായ്പ ലഭിക്കുന്നതിന് പ്രതികൂലമായ സാഹചര്യം ഉണ്ടാവില്ല.

വായ്പയുടെ മാസത്തവണ വൈകുന്ന സാഹര്യത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ 100 പോയിന്‍റിലധികം കുറയുന്നു. വായ്പയെടുത്ത ഒരു വ്യക്തി മാസത്തില്‍ ഒരു തവണയെങ്കിലും ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് പരിശോധിക്കണം. പല വെബ്സൈറ്റുകളിലൂടെയും ക്രെഡിറ്റ് സ്കോര്‍ സൗജന്യമായി നമുക്ക് പരിശോധിക്കാവുന്നതാണ്. എന്നാല്‍ വിശ്വാസ്യയോഗ്യമായ വെബ്സൈറ്റ് തെരഞ്ഞെടുക്കുക പ്രധാനമാണ്.

സാമ്പത്തിക അച്ചടക്കത്തിന്‍റെ പ്രാധാന്യം

ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകത ദര്‍ശിക്കുകയാണെങ്കില്‍ ആ കാര്യം ബന്ധപ്പെട്ട ബാങ്കിനെ അറിയിച്ച് അതില്‍ വ്യക്തത വരുത്തണം. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് പരിശോധിക്കണം. വായ്പ കിട്ടാന്‍ പ്രയാസമാണ് എന്ന് മനസിലായാല്‍ സ്വര്‍ണമോ, സ്ഥിര നിക്ഷേപമോ ഈടായി വെച്ച് വായ്പ എടുക്കാവുന്നതാണ്. ക്രെഡിറ്റ്കാര്‍ഡിന്‍റെ ഉപയോഗം പരമാവധി കുറച്ച് സാമ്പത്തികമായ അച്ചടക്കം പാലിക്കുക എന്നുള്ളത് ക്രെഡിറ്റ് സ്കോര്‍ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമാണ്.

ALSO READ: ഭവനവായ്‌പയുടെ മാസ തവണ മുടങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.